Benefits Of Pistachio

പിസ്ത ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിൻറെ ഗുണങ്ങൾ അറിയാം

May 22,2024
';

രക്തത്തിലെ പഞ്ചസാര

ഭക്ഷണം കഴിച്ചതിന് ശേഷം രക്തത്തിലെ പഞ്ചസാര വർധിക്കുന്നത് തടയാൻ പിസ്ത മികച്ചതാണ്. പ്രമേഹരോഗികൾ ഭക്ഷണത്തിൽ പിസ്ത ചേർക്കുന്നത് ഗുണം ചെയ്യും.

';

നാരുകൾ

പിസ്ത നാരുകളാൽ സമ്പന്നമാണ്. ഇതിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങയിരിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

';

കണ്ണിൻറെ ആരോഗ്യം

പിസ്തയിൽ കണ്ണിൻറെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്ന ആൻറി ഓക്സിഡൻറുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിരിക്കുന്നു.

';

ദഹനം മെച്ചപ്പെടുത്തുന്നു

പിസ്തയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം മികച്ചതാക്കാനും വയറുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കുന്നു.

';

അവശ്യ അമിനോ ആസിഡുകൾ

പിസ്തയിൽ അവശ്യ അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നു. ഇത് പേശികളുടെ ബലം വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.

';

കാൻസർ പ്രതിരോധം

പിസ്തയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ചില കാൻസറുകൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു.

';

ഓക്സിഡേറ്റീവ് സമ്മർദ്ദം

കോശങ്ങളെ ഓക്സിഡേറ്റീവ് സമ്മർദ്ദം മൂലം ഉണ്ടാകുന്ന നാശത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ആൻറി ഓക്സിഡൻറുകൾ പിസ്തയിൽ കാണപ്പെടുന്നു.

';

ധാതുക്കൾ

നാരുകൾ, പ്രോട്ടീൻ, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഉൾപ്പെടെ നിരവധി സുപ്രധാന ധാതുക്കൾ പിസ്തയിൽ കാണപ്പെടുന്നു. ഇത് ഹൃദയാരോഗ്യം വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

';

VIEW ALL

Read Next Story