തിരുവനന്തപുരം - കന്യാകുമാരി ദേശീയപാതയിൽ മാർത്താണ്ഡത്തിനടുത്താണ് ചിതറാൽ ക്ഷേത്രം
രാവിലെ 8:30 മുതൽ വൈകിട്ട് 5 മണിവരെയാണ് ഇവിടേയ്ക്ക് പ്രവേശനം അനുവദിക്കുക
9-ാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന ജൈന ക്ഷേത്രമാണ് പ്രധാന ആകർഷണം
വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് ചിതറാൽ ജൈന ക്ഷേത്രം
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ക്ഷേത്രം
മലൈകോവിൽ എന്നാണ് നാട്ടുകാർ ഈ ജൈനക്ഷേത്രത്തെ വിളിക്കുന്നത്
ചിതറാൽ മലയുടെ മുകളിൽ നിന്നുള്ള പ്രകൃതി ദൃശ്യങ്ങൾ അതിമനോഹരമാണ്
സൂര്യാസ്തമയം കാണാൻ അനുയോജ്യമായ ഇടമാണ് ചിതറാൽ ജൈന ക്ഷേത്രം