2014-ൽ ഇറങ്ങിയ 'നാക്കു പെന്റാ നാക്കു ടാക്ക' എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗായിക മേഖലയിലേക്ക് അഭയ എത്തിപ്പെടുന്നത്.
ടു കൺട്രിസിലെ കണിമലരെ മുല്ലേ എന്ന പോർഷൻ പ്രിയങ്കരിയാക്കി.
വേറിട്ട ഒരു ശബ്ദത്തിൽ പെട്ടന്ന് ആ ഭാഗം വരുമ്പോൾ അറിയാതെ ഓരോ ആസ്വാദകനും കേട്ടിരുന്നു പോകും.
മോഹന്‍ലാല്‍ ചിത്രം മാലൈക്കോട്ടെ വാലിബനിലും അഭയ പാടിയിട്ടുണ്ട്.
സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള അഭയ ഹിരൺമയിയുടെ പ്രണയവും വേർപിരിയലുമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ അഭയ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ ശ്രദ്ധനേടാറുണ്ട്.
അഭയയുടെ 'കോഴിക്കോട്' ഗാനം വൈറലായിരുന്നു.