Actress Bhama

സൽവാറിൽ സുന്ദരിയായി ഭാമ, ചിത്രങ്ങൾ കാണാം...

';

ഭാമ

നിവേദ്യം എന്ന സിനിമയിലൂടെ മലയാളികളുടെ മനസിൽ കുടിയേറിയ താരമാണ് ഭാമ. താരത്തിന്റെ പുത്തൻ ഫോട്ടോസ് ആണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം. (Photos: Instagram/Bhamaa)

';


ബ്രൗണ്‍ നിറത്തിലുള്ള അനാര്‍ക്കലി സൽവാർ ആണ് താരം ധരിച്ചിരിക്കുന്നത്. യോക്ക് പോര്‍ഷനില്‍ വര്‍ക്ക് ചെയ്ത മനോഹരമായ സർവാറിലാണ് താരം എത്തിയത്.

';


ഭാമ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ തന്റെ ഇൻസ്റ്റയിലൂടെയാണ് ആരാധകര്‍ക്കായി പങ്കുവച്ചത്. ഡ്രസിന് മാച്ചാകുന്ന ഗോള്‍ഡന്‍ നിറത്തിലുള്ള ചോക്കറാണ് താരം അണിഞ്ഞിരിക്കുന്നത്.

';


അജിന്‍ ഫോട്ടോകടയാണ് ഭാമയുടെ ഈ സുന്ദരമായ ഫോട്ടോകൾ പകർത്തിയിരിക്കുന്നത്. അനാര്‍ക്കലി ഡിസൈന്‍ ചെയ്തിരിക്കുന്നത് കലാകാരി ബുട്ടിക്കാണ്. ലോഹിതദാസിന്റെ ചിത്രത്തിലൂടെയാണ് ഭാമ മലയാളികളുടെ മുന്നിലെത്തുന്നത്.

';


ആദ്യ സിനിമയായ നിവേദ്യത്തിലൂടെ തന്നെ ആരാധകരുടെ ഹൃദയം കീഴടക്കാൻ ഭാമയ്ക്ക് കഴിഞ്ഞു. മലയാളത്തിനു പുറമേ താരം തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും അഭിനയിച്ചു. 2017 ലെ രാഗയാണ് താരം അവസാനമായി അഭിനയിച്ച സിനിമ

';


2020 ല്‍ കൊച്ചി സ്വദേശിയും വിദേശ മലയാളിയുമായ അരുണിനെയാണ് ഭാമ വിവാഹം ചെയ്തത്. ഇവർക്ക് ഇപ്പോൾ ഒരു മകളുണ്ട്. മകള്‍ക്കൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും ഭാമ സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കാറുമുണ്ട്.

';

VIEW ALL

Read Next Story