Manjima Mohan: മാമ്പഴക്കാലമല്ലേ, ഔട്ട്ഫിറ്റ് മാച്ച് ആയിക്കോട്ടെ! ചിത്രങ്ങളുമായി മഞ്ജിമ

Published by: Zee Malayalam News Desk | May 29, 2024

മഞ്ജിമ മോഹൻ

സോഷ്യൽ മീ‍ഡിയയിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം അതിലൂടെ പങ്കുവെയ്ക്കാറുണ്ട്

Published by: Zee Malayalam News Desk | May 29, 2024

ഇൻസ്റ്റാ​ഗ്രാം

പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് മഞ്ജിമ

Published by: Zee Malayalam News Desk | May 29, 2024

ഔട്ട്ഫിറ്റ്

മഞ്ഞ നിറത്തിലുള്ള കോർഡ് സെറ്റ് ആണ് മഞ്ജിമ പുതിയ ഫോട്ടോഷൂട്ടിനായി അണിഞ്ഞിരിക്കുന്നത്. തരുൺ കോലിയത്ത് എന്ന ഫോട്ടോ​ഗ്രാഫറാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്

Published by: Zee Malayalam News Desk | May 29, 2024

ക്യാപ്ഷൻ

'One for the season of Mangoes' എന്നാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് താരം ക്യാപ്ഷൻ നൽ‍കിയിരിക്കുന്നത്

Published by: Zee Malayalam News Desk | May 29, 2024

സിനിമ

കളിയൂഞ്ഞാൽ എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലെത്തിയ താരമാണ് മഞ്ജിമ മോഹൻ. പിന്നീട് പ്രിയം, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു

Published by: Zee Malayalam News Desk | May 29, 2024

നായിക

2015ൽ 'ഒരു വടക്കൻ സെൽഫി' എന്ന ചിത്രത്തിലൂടെ നായികാനിരയിലേക്കെത്തി മഞ്ജിമ. ചിത്രം വൻ ഹിറ്റായിരുന്നു. 2016ൽ പുറത്തിറങ്ങിയ ‘അച്ചം യെൻബദു മടമയ്യട’ എന്ന ചിത്രത്തിലൂടെയാണ് മഞ്ജിമ തമിഴ് സിനിമയിൽ ശ്രദ്ധേയയായത്

Published by: Zee Malayalam News Desk | May 29, 2024

പുരസ്കാരം

മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജിമയ്ക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്

Published by: Zee Malayalam News Desk | May 29, 2024

കുടുംബം

തമിഴ് നടൻ ​ഗൗതം കാർത്തിക് ആണ് മഞ്ജിമയുടെ ഭർത്താവ്. ക്യാമറാമാനും സംവിധായകനുമായ വിപിൻ മോഹന്റെ മകളാണ്.

Published by: Zee Malayalam News Desk | May 29, 2024

VIEW ALL

Read Next Story