ഐശ്വര്യയും ദീപികയുമല്ല; ഇന്ത്യയിലെ ഏറ്റവും ധനികയായ നടി ഈ താരം
ബോളിവുഡിലെ ഏറ്റവും സമ്പന്നരായ വനിതാ അഭിനേതാക്കളുടെ ലിസ്റ്റ് പുറത്തിറങ്ങി. 90കളിലെ താരം ജൂഹി ചൗളയാണ് പട്ടികയിൽ ഒന്നാമത്. കഴിഞ്ഞ ഒരു ദശകത്തിനിടെ കാര്യമായ വിജയചിത്രങ്ങളൊന്നും താരത്തിന്റേതായി വന്നിട്ടില്ല.
സമ്പന്ന നടിമാരുടെ ലോക പട്ടികയിൽ ആദ്യ പത്തിലും ജൂഹി ചൗള ഇടം നേടിയിട്ടുണ്ട്. 4600 കോടിയുടെ ആസ്തിയാണ് ജൂഹിക്കുള്ളത്. ജൂഹിയുടെ സമ്പത്തിന്റെ ഉറവിടം സിനിമ മാത്രമല്ല, അവരുടെ ബിസിനസ്സ് നിക്ഷേകങ്ങളിൽ നിന്നും കൂടിയാണ്.
റെഡ് ചെല്ലീസ് ഗ്രൂപ്പിന്റെ സ്ഥാപകയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉൾപ്പെടെ നിരവധി ക്രിക്കറ്റ് ടീമുകളുടെ സഹഉടമയുമാണ് ജൂഹി. ഭർത്താവ് ജയ് മെഹ്തയുടെ ബിസിനസ്സുകളിലും നിക്ഷേപമുണ്ടെന്ന് വിവരം.
രണ്ടാം സ്ഥാനത്തുള്ള ഐശ്വര്യ റായ്ക്ക് 850 കോടി രൂപയുടെ ആസ്തിയാണുള്ളത്.
650 കോടി രൂപയുടെ ആസ്തിയുമായി പ്രിയങ്ക ചോപ്രയാണ് പട്ടികയിൽ മൂന്നാമത്.
ബോളിവുഡ് താരം ആലിയ ഭട്ടാണ് പട്ടികയിൽ നാലാം സ്ഥാനത്ത്.
സമ്പന്ന നടിമാരുടെ പട്ടികയിൽ അഞ്ചാമതാണ് ബോളിവുഡിന്റെ മിന്നും താരം ദീപിക പദുക്കോണിന്റെ സ്ഥാനം.