മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയയായ നടിയാണ് നമിത പ്രമോദ്. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കുന്ന ചിത്രങ്ങളെല്ലാം ശ്രദ്ധനേടാറുണ്ട്.

Ajitha Kumari
Feb 02,2024
';


നമിത പങ്കുവച്ചിട്ടുള്ള പുത്തന്‍ ഫോട്ടോകളും സോഷ്യല്‍മീഡിയ കീഴടക്കിയിരിക്കുകയാണ്. കടുംനീല നിറത്തിലുള്ള സല്‍വാറണിഞ്ഞ് നിരചിരിയില്‍ ആരാധകരുടെ മനം മയക്കിയിരിക്കുകയാണ് നമിത

';


റോയല്‍ ബ്ലൂ നിറത്തിലുള്ള സല്‍വാറണിഞ്ഞാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്. സല്‍വാറില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള ത്രെഡ് വര്‍ക്കാണ് ഉള്ളത്. താരത്തിന്റെ പുത്തന്‍ ലുക്ക് ആരാധകരേറ്റെടുത്ത് കഴിഞ്ഞു.

';


ഹേര്‍ട്ട് ഈസ് ഫുള്‍ എന്നാണ് താരം ക്യാപ്ഷന്‍ കുറിച്ചിരിക്കുന്നത്. സല്‍വാറിനൊപ്പം വലിയ മുത്തുകള്‍ വച്ച ജുംക്ക കമ്മലാണ് താരം അണിഞ്ഞിരിക്കുന്നത്

';


കണ്ണുകള്‍ ഹൈലൈറ്റ് ചെയ്താണ് താരം മേക്കപ്പ് ചെയ്തിരിക്കുന്നത്. റോയല്‍ ബ്ലൂ സല്‍വാറില്‍ താരം അതിസുന്ദരിയാണ് എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്

';


നിരവധി പേര്‍ ഇതിനോടകം കമന്റുകളും ലൈക്കുകളുമായെത്തി. മെറിന്‍ ജോര്‍ജാണ് താരത്തിന്റെ ഫോട്ടോകളെടുത്തിരിക്കുന്നത്. താരത്തെ സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത് രശ്മി മുരളീധരനാണ്. പേസ്റ്റല്‍ ഡിസൈന്‍ സ്റ്റുഡിയോയിലേതാണ് താരത്തിന്റെ ഔട്ട്ഫിറ്റ്.

';


രാജസ്ഥാനിലെ രോഹിദ പുഷ്പത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്ന സല്‍വാറാണിത്. താരത്തിന് സല്‍വാര്‍ നന്നായി ഇണങ്ങുന്നു. യുവേഴ്‌സ് ട്രൂലി ആണ് താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത്

';


ബെയ്‌സിക്ക് സ്ലീക്ക് ഹെയര്‍ സ്റ്റൈലിലാണ് ഹെയര്‍ സെറ്റ് ചെയ്തിരിക്കുന്നത്. പ്യൂര്‍ അല്യറിലേതാണ് താരത്തിന്റെ ജ്വല്ലറി. വളരെ ചെറുപ്പത്തില്‍തന്നെ വെള്ളിത്തിരയിലേക്കെത്തിയ താരമാണ് നമിത പ്രമോദ്. മിനിസ്‌കീനില്‍ നിന്നുമാണ് താരം ബിഗ് സ്‌ക്രീനിലേക്കെത്തിയത്.

';


മിനിസ്‌ക്രീനിൽ നിന്നും ബിഗ്ക്രീനിലേക്കെത്തി ശ്രദ്ധേയയായ ചുരുക്കം ചില നടിമാരിലൊരാളാണ് നമിത പ്രമോദ്. താരത്തിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നത് വളരെ പെട്ടെന്നായിരുന്നു. ട്രാഫിക്ക് എന്ന സിനിമയിലൂടെയാണ് ബിഗ്‌സ്‌ക്രീനിലേക്കെത്തിയത്. ചിത്രത്തില്‍ റഹ്‌മാന്റെ മകളായാണ് താരം അഭിനയിച്ചത്.

';

VIEW ALL

Read Next Story