വിന്റേജ് ലുക്കും മയക്കുന്ന ചിരിയും, മഡോണ കിടുവാ....!
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഡോണ. മോളിവുഡിന് അനവധി താരങ്ങളെ തന്ന പ്രേമം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരം ഇന്ന് തെന്നിന്ത്യയിലെ തിരക്കുളള നടിയാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരുടെ മനസ്സിൽ ഇടം നേടുന്നത്
കലക്കൻ സാരിയിൽ അതീവ സുന്ദരിയായി മഡോണ സെബാസ്റ്റ്യൻ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാവുകയാണ്. സാരിയിൽ സ്റ്റൈലിഷായാണ് താരം വന്നിരിക്കുന്നത്. സിംപിൾ ലുക്കിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുകയാണ് നടി
നിമിഷനേരം കൊണ്ടാണ് മഡോണ വീണ്ടും ഇൻസ്റ്റയിൽ വൈറലാകുന്നത്. വിന്റേജ് സ്റ്റൈൽ സാരിയിൽ തിളങ്ങുകയാണ് നടി. വെള്ളയും ചാരക്കളറുമുളള ട്രെഡീഷണൽ ഹാന്റ്ലും സാരിയാണ് മഡോണ ധരിച്ചിരിക്കുന്നത്
നൊസ്റ്റാൾജിക് ഫീൽ തരുന്ന സാരി മലയാളികൾക്കിടയിൽ ഹിറ്റായികഴിഞ്ഞു. സാരിക്കൊപ്പം തന്നെ സിംപിൾ ഹെയർ സ്റ്റൈലും മഡോണയ്ക്ക് കൂടുതലഴകേകുന്നുണ്ട്. ബൈഹാന്റ് എന്ന ക്ലോത്തിങ്ങ് ബ്രാന്റിന്റേതാണ് സാരി.
ജൊബിന വിനസെന്റാണ് താരത്തിന് സ്റ്റൈലിങ്ങ് ചെയ്തിരിക്കുന്നത്. മെറിൻ ജോർജാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ആരെയും ആകർഷിക്കും വിധമുള്ള ചിരിയും ചിത്രങ്ങളിലുണ്ട്
ആരാധകർ ലൈക്കും കമന്റുമായി ചിത്രങ്ങളെ ഇൻസ്റ്റയിൽ ഏറ്റെടുത്തുകഴിഞ്ഞു. വളരെ നാളുകൾക്ക് ശേഷം മഡോണ സാരിയിൽ സോഷ്യൽ മീഡിയയിൽ തിളങ്ങുകയാണ്. തെന്നിന്ത്യയിൽ വളരെത്തിരക്കുള്ള താരമാണ് മഡോണ സെബാസ്റ്റ്യൻ