സ്വാസികയ്ക്കും പ്രേമിനും മനം പോലെ മംഗല്യം, ചിത്രങ്ങൾ കാണാം...
ചലച്ചിത്ര നടിയും അവതാരികയുമാണ് മലയാളികളുടെ പ്രിയങ്കരിയായ സ്വാസിക. ടെലിവിഷന്‍ താരമായ പ്രേം ജേക്കബാണ് വരന്‍. വിവാഹ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിൽ വൈറലാകുകയാണ്
പിങ്ക് നിറത്തിലുള്ള സാരിയുടുത്ത് അതി സുന്ദരിയായാണ് സ്വാസിക വിവാഹവേദിയില്‍ എത്തിയത്. ഹെവി വര്‍ക്കാണ് ബ്ലൗസില്‍ ചെയ്തിരിക്കുന്നത്. സാരിക്ക് മുകളിലായി ദുപ്പട്ടയും താരം അണിഞ്ഞിട്ടുണ്ട്.
തലയില്‍ നിറയെ മുല്ലപ്പൂ ഒക്കെ വച്ച് ട്രെഡിഷ്ണല്‍ ലുക്കിലാണ് താരം. കുര്‍ത്തയും പാന്റുമാണ് പ്രേമിന്റെ വേഷം. കുര്‍ത്തക്ക് മുകളിലായി ഓവര്‍കോട്ടും താരം അണിഞ്ഞിട്ടുണ്ട്.
ഔട്ട്ഫിറ്റന് മാച്ചാകുന്ന തരത്തിലുള്ള വെള്ള ഷൂ ആണ് പ്രേം ഇട്ടിരിക്കുന്നത്. ബീച്ച് സൈഡിലുള്ള വെഡ്ഡിങ്ങ് ആഘോഷങ്ങളായിരുന്നു നടത്തിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിവാഹാഘോഷങ്ങള്‍ക്ക് പങ്കെടുത്തത്.
അഭിലാഷ് ചിക്കുവാണ് സ്വാസികയെ മേക്കപ്പ് ചെയ്ത് സുന്ദരിയാക്കിയിരിക്കുന്നത്. കിച്ചുവാണ് പ്രേമിനെ മേക്കപ്പ് ചെയ്തിരിക്കുന്നത്. അഭിലാഷ് ചിക്കു തന്നെയാണ് സ്വാസികയെ സ്റ്റൈല്‍ ചെയ്തിരിക്കുന്നത്.
ഫാഷന്‍ സ്റ്റൈലിസ്റ്റായ അമലാണ് പ്രേമിന് വേണ്ടി സ്റ്റൈലിങ്ങ് ചെയ്തിരിക്കുന്നത്. സ്വാസികയുടെ ബ്ലൗസും ദുപ്പട്ടയും ഡിസൈന്‍ ചെയ്തിരിക്കുന്നത് ജസാഷ് ഡിസൈന്‍ സ്റ്റുഡിയോയാണ്. കാഞ്ചീവരം. ഇിവേതാണ് സ്വാസിക ഉടുത്തിരിക്കുന്ന സാരി. വെഡ്ഡിങ്ങ് ബെല്‍സ് ഫോട്ടോഗ്രാഫിയാണ് വിവാഹ ആഘോഷങ്ങളുടെ ഫോട്ടോകളെടുത്തിരിക്കുന്നത്.