രോഗങ്ങളെ തുരത്തും, ചർമ്മത്തിനും ഗുണകരം; ഡ്രാഗൺ ഫ്രൂട്ടിന്റെ അത്ഭുതഗുണങ്ങൾ എന്തെല്ലാം?
വിറ്റാമിൻ സി, അയൺ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഡ്രാഗൺ ഫ്രൂട്ട് ഏറെ സഹായിക്കുന്നു.
ഡ്രാഗൺ ഫ്രൂട്ട് ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ്. വരണ്ട ചർമ്മം, മുഖക്കുരു എന്നിവയ്‌ക്ക് പരിഹാരം.
കുടലിലെ പ്രോബയോട്ടിക്സ് എന്ന ആരോഗ്യകരമായ ബാക്ടീരിയകളെ പോഷിപ്പിക്കുന്ന പ്രീബയോട്ടിക്സ് ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്നു.
നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ ദഹന പ്രക്രിയ ശക്തിപ്പെടുത്താനും മലബന്ധം മാറാനുമെല്ലാം ഡ്രാഗൺ ഫ്രൂട്ട് ഏറെ ഗുണകരമാണ്.
ഫ്ലേവനോയ്ഡുകൾ, ഫിനോളിക് ആസിഡ്, ബീറ്റാസയാനിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ഡ്രാഗൺ ഫ്രൂട്ട്. ജീവിതശൈലീ രോഗങ്ങളെ ചെറുക്കാൻ ഇവ ഏറെ നല്ലതാണ്.
മുടിയുടെ ആരോഗ്യം നിലനിർത്തുന്ന ഫാറ്റി ആസിഡുകൾ ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്.
ഡ്രാഗണ്‍ ഫ്രൂട്ടിലടങ്ങിയിരിക്കുന്ന കാൽസ്യവും ഫോസ്ഫറസും പല്ലുകളെ ബലപ്പെടുത്താൻ സഹായിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.