Mammootty: മമ്മൂട്ടി

മെ​ഗസ്റ്റാർ മമ്മൂട്ടിയുടെ നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഓരോ ചിത്രങ്ങളും പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവയാണ്.

';

കണ്ണൂർ സ്ക്വാഡ്

മമ്മൂട്ടി നായകനാകുന്ന ക്രൈം സസ്പെൻസ് ത്രില്ലറാണ് കണ്ണൂർ സ്ക്വാഡ്. സെപ്റ്റംബർ 28ന് ചിത്രം റിലീസ് ചെയ്യും. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണിത്. ചിത്രം സംവിധാനം ചെയ്യുന്നത് റോബി വർഗീസ് രാജ് ആണ്.

';

ബസൂക്ക

ക്രൈം ഡ്രാമ വിഭാ​ഗത്തിലാണ് ബസൂക്ക ഒരുങ്ങുന്നത്. തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ ഡീനോ ഡെന്നിസ് ആണ് സംവിധായകൻ.

';

ഭ്രമയു​ഗം

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന് കീഴിൽ നിർമിക്കുന്ന ആദ്യ ചിത്രമാണ് 'ഭ്രമയുഗം'. ഒരു ഹൊറർ ത്രില്ലർ മൂവിയാണ്. ചിത്രത്തിന്റെ രചനയും സംവിധാനവും രാഹുൽ സദാശിവനാണ് നിർവഹിക്കുന്നത്. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളിൽ എത്തുന്നത്.

';

കാതൽ ദി കോർ

മമ്മൂട്ടി ജിയോ ബേബി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് കാതൽ. ജ്യോതികയാണ് ചിത്രത്തിൽ നായിക. മമ്മൂട്ടി കമ്പിനിയുടെ മൂന്നാമത്തെ ചിത്രമാണിത്.

';

VIEW ALL

Read Next Story