ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ടി20 കളി മതിയാക്കിയിരിക്കുകയാണ്
ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളില്‍ രണ്ട് പേരാണ് ഒരേ സമയം കുട്ടിക്ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങുന്നത്
3 ഏകദിന ലോകകപ്പുകളിലും 6 ടി20 ലോകകപ്പുകളിലും 2 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുകളിലും ഇവര്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയിട്ടുണ്ട്
159 മത്സരങ്ങളില്‍ നിന്ന് 32 ശരാശരിയില്‍ 4231 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. 140.9 ആണ് സ്‌ട്രൈക്ക് റേറ്റ്
125 മത്സരങ്ങളില്‍ നിന്ന് 48.7 ശരാശരിയില്‍ 4188 റണ്‍സാണ് കോഹ്ലി സ്വന്തമാക്കിയത്. 137 ആണ് സ്‌ട്രൈക്ക് റേറ്റ്
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഒഴികെ അണ്ടര്‍ 19 ലോകകപ്പ് മുതല്‍ ടി20 ലോകകപ്പ് വരെയുള്ള എല്ലാ ഐസിസി കിരീടങ്ങളും കോഹ്ലി സ്വന്തമാക്കി കഴിഞ്ഞു
2 ടി20 ലോകകപ്പ് നേട്ടങ്ങളുടെ ഭാഗമായ ഏക ഇന്ത്യന്‍ താരം എന്ന നേട്ടം രോഹിത് ശര്‍മ്മയും സ്വന്തമാക്കിയിട്ടുണ്ട്
ഏകദിന ലോകകപ്പ് എന്ന രോഹിത് ശര്‍മ്മയുടെ മോഹം ഇപ്പോഴും ബാക്കിയാണ്