Electricity Bills Tips : ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക, ഇല്ലെങ്കിൽ ബില്ല് പിടിച്ചാൽ കിട്ടില്ല

';

വൈദ്യുതി ബിൽ കുറയ്ക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഇന്ന് ഫ്രിഡ്ജില്ലാത്ത വിടുകൾ ചുരുക്കമാണ്. വീട്ടിൽ ഉപോയിഗിക്കുന്ന വൈദ്യുതിയിൽ വലിയ പങ്ക് എടുക്കുന്നത് റെഫ്രിജറേറ്ററിനാണ്. അതുകൊണ്ട് ബിൽ കുറയ്ക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

';

ചുറ്റും വായുസഞ്ചാരം ഉറപ്പാക്കുക

റെഫ്രിജറേറ്ററിനു ചുറ്റും വായുസഞ്ചാരം ഉറപ്പാക്കുക. ഇതിനായി ഭിത്തിയില്‍ നിന്നും നാല് ഇഞ്ചെങ്കിലും അകലം ഉണ്ടായിരിക്കണം.

';

വാതില്‍ ഭ്രദമായി അടഞ്ഞിരിക്കണം

റെഫ്രിജറേറ്ററിന്റെ വാതില്‍ ഭ്രദമായി അടഞ്ഞിരിക്കണം. ഇതിനായി വാതിലിലുളള റബ്ബര്‍ ബീഡിംഗ്‌ കാലാകാലം പരിശോധിച്ച്‌ പഴക്കം ചെന്നതാണെങ്കില്‍ മാറ്റുക.

';

കൂടെക്കൂടെ റെഫ്രിജറേറ്റര്‍ തുറക്കുന്നൽ...

കൂടെക്കൂടെ റെഫ്രിജറേറ്റര്‍ തുറക്കുന്നത്‌ ഊര്‍ജ്ജനഷ്ടമുണ്ടാക്കും.

';

കൂടുതല്‍ നേരം തുറന്നിടുരുത്

റെഫ്രിജറേറ്റര്‍ കൂടുതല്‍ നേരം തുറന്നിടുന്നത്‌ ഒഴിവാക്കാനായി ആഹാരസാധനങ്ങള്‍ അടുക്കോടെയും ചിട്ടയോടെയും ഒരു നിശ്ചിത സ്ഥാനത്ത്‌ വയ്ക്കാന്‍ ശ്രദ്ധിക്കുക

';

കാലാവസ്ഥ അനുസരിച്ച് തണ്ണുപ്പ്

കാലാവസ്ഥ അനുസരിച്ചും ഉള്ളിലെ സാധനങ്ങളുടെ അളവ്‌ അനുസരിച്ചും തെര്‍മോസ്റ്റാറ്റ്‌ ക്രമീകരിക്കണം.

';

ആഹാര സാധനങ്ങള്‍ കുത്തിനിറയ്ക്കരുത്

റെഫ്രിജറേറ്ററില്‍ ആഹാര സാധനങ്ങള്‍ കുത്തിനിറച്ച്‌ ഉപയോഗിക്കുന്നത്‌ വൈദ്യുതി ചെലവു കൂട്ടും. മാത്രമല്ല ഇങ്ങനെ ചെയ്യുന്നത്‌ റെഫ്രിജറേറ്ററിനകത്തെ തണുത്ത വായുവിന്റെ സുഗമമായ സഞ്ചാരത്തിന്‌ തടസ്സം ഉണ്ടാക്കുന്നതിനാല്‍ ആഹാര സാധനങ്ങള്‍ കേടാകുകയും ചെയ്യും.

';

ആഹാര സാധനങ്ങള്‍ അടച്ചുമാത്രം സൂക്ഷിക്കുക

ആഹാര സാധനങ്ങള്‍ അടച്ചുമാത്രം റ്രഫിജറേറ്ററില്‍ സൂക്ഷിക്കുക. ഇത്‌ ഈര്‍പ്പം റെഫ്രിജറേറ്ററിനകത്ത്‌ വ്യാപിക്കുന്നത്‌ തടയുകയും തന്മൂലമുള്ള വൈദ്യുതി നഷ്ടം ഒഴിവാക്കുകയും ചെയ്യുന്നു.

';

ഫ്രീസറില്‍ ഐസ്‌ കട്ട പിടിച്ചാൽ...

ഫ്രീസറില്‍ ഐസ്‌ കൂടുതല്‍ കട്ട പിടിക്കുന്നത്‌ ഊര്‍ജ്ജനഷ്ടമുണ്ടാക്കുന്നു. അതിനാല്‍ നിര്‍മാതാവ്‌ നിര്‍ദ്ദേശിചിട്ടുള്ള സമയ ക്രമത്തില്‍ തന്നെ ഫ്രീസര്‍ ഡീഫ്രോസ്റ്റ്‌ ചെയ്യുക.

';

VIEW ALL

Read Next Story