Tourist centers closed in Kerala:

മഴക്കാലം വന്നെത്തിയതോടെ പ്രകൃതി അതിന്റെ വശ്യസൗന്ദര്യം പൂർണമായി പുറത്തെടുത്തിരിക്കുകയാണ്

';

മഴക്കാലം കളറാക്കാനായി മൺസൂൺ ട്രിപ്പ് പ്ലാൻ ചെയ്യുന്നവർ ഏറെയാണ്

';

സംസ്ഥാനത്ത് മഴ കനത്തതോടെ ചില പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്

';

സന്ദർശക വിലക്ക്

തിരുവനന്തപുരത്തെ പൊന്മുടി, കോട്ടയത്തെ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല അരുവി എന്നിവിടങ്ങളിൽ സന്ദർശകർക്ക് വിലക്കുണ്ട്

';

കോഴിക്കോട്

ശക്തമായ മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഡി.ടി.പി.സിയുടെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

';

വിലക്ക്

കക്കയം ഉരക്കുഴി ഇക്കോ ടൂറിസം, കക്കയം ഹൈഡൽ ടൂറിസം സെന്‍റർ, കരിയാത്തുംപാറ ടൂറിസം കേന്ദ്രം എന്നിവിടങ്ങളിലും വിലക്കുണ്ട്

';

പാലക്കാട്

പാലക്കാട് ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കുന്നതിന് സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്

';

വയനാട്

വയനാട് ജില്ലയിൽ അഡ്വഞ്ചർ പാർക്കുകളും ട്രക്കിങ്ങും നിർത്തിവെക്കാൻ ജില്ല ഭരണകൂടം ഉത്തരവിട്ടിരിക്കുകയാണ്

';

രാത്രി യാത്രാ നിരോധനം

ഈരാറ്റുപേട്ട - വാഗമൺ റോഡ്, അട്ടപ്പാടി, പറമ്പിക്കുളം, നെല്ലിയാമ്പതി മേഖല എന്നിവിടങ്ങളിൽ രാത്രികാല യാത്രയ്ക്ക് നിരോധനമുണ്ട്

';

VIEW ALL

Read Next Story