ചില ചെടികള്‍ വീട്ടില്‍ വച്ചു പിടിപ്പിക്കുന്നത് വാസ്തു ശാസ്ത്രപരമായി വീടിന് ദോഷം ചെയ്യും. എന്നാല്‍ ചില ചെടികള്‍ നടുന്നത് വളരെ ശുഭകരമാണ്.
ചില ചെടികൾ വീട്ടിൽ പോസിറ്റിവിറ്റി മാത്രമല്ല, സന്തോഷവും സമൃദ്ധിയും നൽകുന്നു. ഇത്തരം ചെടികള്‍ വീട്ടിൽ പണത്തിന്‍റെ വരവ് കൂട്ടും, സമ്പത്ത് വര്‍ദ്ധിപ്പിക്കും.
നമ്മെ ഐശ്വര്യത്തിലേയ്ക്ക് നയിക്കുന്ന ചെടികളെ Lucky Plants അല്ലെങ്കില്‍ Auspicious Plants എന്ന് വിളിക്കാം. വീടിന് ഐശ്വര്യമായി മാറുന്ന ചെടികള്‍ നിരവധിയാണ്
വീടിനുള്ളിലോ വീടിന് മുന്നിലോ മുളച്ചെടി ഉള്ളത് വളരെ ഐശ്വര്യമായി കണക്കാക്കുന്നു.
മാതളനാരകം ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒരു പഴം മാത്രമല്ല, വീടിന്‍റെ ഐശ്വര്യത്തിന്‍റെ കാര്യത്തിലും ഈ ചെടി വളരെ നല്ലതാണ്.
കറുകപ്പുല്ല് ഇല്ലാതെ ഗണപതിയുടെ ആരാധന അപൂർണ്ണമാണ്. വീടിനു മുന്നിൽ കറുക നടുന്നത് ഐശ്വര്യമാണ്.
കൂവളത്തില്‍ ശങ്കര്‍ ഭഗവാൻ വസിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. ഈ ചെടിയുടെ സാന്നിധ്യം പല വാസ്തു പ്രശ്നങ്ങളും ഇല്ലാതാക്കുന്നു.
മണി പ്ലാന്‍റ് ശരിയായ സ്ഥലത്ത് ശരിയായ രീതിയിൽ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. മണി പ്ലാന്‍റിന്‍റെ വള്ളികൾ താഴേക്ക് തൂങ്ങിക്കിടക്കരുതെന്ന് ഓർമ്മിക്കുക,