ആരുടെ മുന്നിലും തല കുനിക്കേണ്ട, ജോലി സ്ഥലത്ത് നിങ്ങളാകും ഒന്നാമൻ; ഈ ചാണക്യ തന്ത്രങ്ങൾ പിന്തുടരൂ....
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരില് ഒരാളായിരുന്നു ആചാര്യനായ ചാണക്യന്.
ജീവിത വിജയത്തിന് പിന്തുടരേണ്ട ചില കാര്യങ്ങൾ ചാണക്യ നീതിയിൽ അദ്ദേഹം പരാമർശിക്കുന്നുണ്ട്. നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ വാക്കുകൾ ഇന്നും ഏറെ പ്രസക്തമാണ്.
ജോലി സ്ഥലത്ത് തോൽവിയറിയാതെ മറ്റുള്ളവരേക്കാൾ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സഹായിക്കുന്ന ചില തന്ത്രങ്ങൾ ചാണക്യ നീതിയിൽ അദ്ദേഹം പറയുന്നുണ്ട്.
ജോലിസ്ഥലത്ത് വിജയം നേടാൻ ചാണക്യന് മുന്നോട്ടുവെക്കുന്ന ചില തന്ത്രങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം...
ഏറ്റവും വലിയ ആയുധമാണ് നിശബ്ദത. അതിന്റെ ശക്തി തിരിച്ചറിയണം. മറ്റുള്ളവരുടെ ഉള്ളിലുള്ളത് നിശബ്ദമായി മനസ്സിലാക്കി, നമ്മുടെ ആശയങ്ങള്‍ സമയമാകുമ്പോള്‍ മാത്രം വെളിപ്പെടുത്തുക.
വിജയം നേടാന്‍ കഠിനാധ്വാനം ആവശ്യമാണ്. നമുക്ക് കൂടുതല്‍ ശോഭിക്കാൻ കഴിയുന്ന മേഖല തിരിച്ചറിഞ്ഞ് അതിൽ ശ്രദ്ധ നൽകുക.
അവസരങ്ങള്‍ കണ്ടെത്തി പ്രയോജനപ്പെടുത്തുക. അനാവശ്യകാര്യങ്ങള്‍ക്ക് സമയം കളയരുത്
ആരെയും കണ്ണടച്ച് വിശ്വസിക്കരുത്. വിശ്വാസം മുതലെടുത്ത് ചതിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നവരെ തിരിച്ചറിയുക, അവരെ സൂക്ഷിക്കുക.
സ്വയം മനസ്സിലാക്കിയും മറ്റുള്ളവരെ മനസ്സിലാക്കിയും ജീവിക്കുക. നിങ്ങളുടെ പതനം ആഗ്രഹിക്കുന്ന ശത്രുവിനെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുക.
തീരുമാനങ്ങള്‍ എടുക്കേണ്ട സമയത്തിനും പ്രാധാന്യമുണ്ട്. ശരിയായ സമയത്ത് കൃത്യമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് വിജയം നിശ്ചയമാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.