Chanakya Niti

ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലാണോ നിങ്ങൾ? ഇക്കാര്യങ്ങൾ മറക്കരുത്, വിജയം നിശ്ചയം!

Zee Malayalam News Desk
Dec 03,2024
';

ചാണക്യൻ

പുരാതന ഭാരതത്തിലെ വിദഗ്ദ്ധനായ രാഷ്ട്രീയക്കാരനും സമര്‍ത്ഥനായ പണ്ഡിതനും നയതന്ത്രജ്ഞനും സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു ചാണക്യന്‍. ചാണക്യന്റെ നയങ്ങള്‍ ഉൾപ്പെടുത്തികൊണ്ടുള്ള അദ്ദേഹത്തി്റെ പുസ്തകമാണ് ചാണക്യ നീതി. ജീവിതവുമായി ബന്ധപ്പെട്ട പല സുപ്രധാന കാര്യങ്ങളും ഇതില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

';

ചാണക്യ നീതി

എല്ലാവരുടെ ജീവിതത്തിലും ഒരു മോശം സമയം വരും. എന്നാൽ അത്തരം സമയങ്ങളെ എങ്ങനെ നേരിടണമെന്ന് ചാണക്യൻ പഠിപ്പിക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ ശ്രദ്ധിക്കേണ്ട അത്തരം കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

';

ക്ഷമ

മോശം സമയത്തെ മറികടക്കാന്‍ ഒരാള്‍ക്ക് ക്ഷമ ഉണ്ടായിരിക്കണം. ക്ഷമയിലൂടെ മാത്രമേ നിങ്ങള്‍ക്ക് സമയത്തിനൊത്ത് നീങ്ങാന്‍ സാധിക്കൂ.

';

ആത്മബലം

പ്രതിസന്ധി ഘട്ടങ്ങളിൽ ആത്മബലം കൈവിടരുത്. ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ ആത്മവിശ്വാസം നിലനിര്‍ത്തുന്നതിലൂടെ എളുപ്പത്തില്‍ തീരുമാനങ്ങള്‍ എടുക്കാൻ സാധിക്കും.

';

യഥാർത്ഥ സുഹൃത്ത്

മോശം സമയങ്ങളില്‍ കൂടെ നില്‍ക്കുന്ന വ്യക്തികളാണ് നിങ്ങളുടെ യഥാർത്ഥ സ്നേഹിതർ. പ്രയാസകരമായ സമയങ്ങളില്‍ നിങ്ങളോടൊപ്പം നില്‍ക്കാന്‍ അത്തരം ആളുകള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് എല്ലാ ബുദ്ധിമുട്ടുകളും തരണം ചെയ്യാനാകും.

';

പോസിറ്റിവിറ്റി

എത്രത്തോളം വിഷമസമയമായാലും നിങ്ങളുടെ ചിന്തകള്‍ എപ്പോഴും പോസിറ്റീവായി സൂക്ഷിക്കുക. മോശം സമയങ്ങളില്‍ പോസിറ്റീവ് ചിന്തകള്‍ സൂക്ഷിക്കുന്ന വ്യക്തിക്ക് ഒരിക്കലും നഷ്ടം സഹിക്കേണ്ടി വരില്ലെന്ന് ചാണക്യന്‍ പറയുന്നു.

';

തന്ത്രങ്ങൾ

മോശം സമയം വരുമ്പോള്‍ സംയമനത്തോടെ പ്രവര്‍ത്തിക്കണമെന്ന് ചാണക്യൻ പറയുന്നു. മികച്ച തന്ത്രങ്ങള്‍ ഒരുക്കുന്നതിലൂടെ മോശം സമയങ്ങളെ മറികടക്കുന്നത് എളുപ്പമാകും.

';

ഭയം

സാഹചര്യത്തോട് പോരാടുന്നതിന് മുമ്പ് ഭയത്തെ ചെറുക്കേണ്ടതുണ്ടെന്ന് ചാണക്യൻ പറയുന്നു. ആത്മവിശ്വാസമുള്ള ഒരു വ്യക്തിക്ക് മോശം സാഹചര്യങ്ങളെ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയും, എന്നാല്‍ ഭയമുള്ള ഒരാള്‍ക്ക് കഴിയില്ല.

';

ശക്തി

ശത്രുക്കൾ ആദ്യം ആക്രമിക്കുന്നത് ദുര്‍ബലരെയാണ്. അതിനാൽ പ്രതിസന്ധി ഘട്ടങ്ങളിൽ നിങ്ങള്‍ക്കുള്ള ഏറ്റവും നല്ല വഴി ഉള്ളില്‍ നിന്ന് ശക്തനാകുക എന്നതാണ്. നിങ്ങള്‍ ശക്തനാണെന്ന് എതിരാളികളെ കാണിക്കുക.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

';

VIEW ALL

Read Next Story