Hair Masks

ശൈത്യകാലത്തെ താരൻ ശല്യം ഒഴിവാക്കാൻ വീട്ടിൽ തന്നെ ചില ഹെയർ മാസ്കുകൾ ഉണ്ടാക്കാം...

Zee Malayalam News Desk
Dec 03,2024
';

ടീ ട്രീ ഓയിൽ

ആന്റി ബാക്ടീരിയൽ ആന്റി ഫം​ഗൽ ​ഗുണങ്ങളുള്ള ടീ ട്രീ ഓയിൽ താരൻ അകറ്റാൻ ബെസ്റ്റാണ്. രണ്ടോ മൂന്നോ തുള്ളി ടീ ട്രീ ഓയിൽ വെളിച്ചെണ്ണയുമായി മിക്സ് ചെയ്ത് തലയിൽ പുരട്ടുന്നത് നല്ലതാണ്.

';

തേൻ

പ്രകൃതിദത്തമായ ഒരു മോയ്സ്ചറൈസർ ആണ് തേൻ. 2 ടീസ്പൂൺ യോ​ഗർട്ടിൽ ഒരു ടേബിൾസ്പൂൺ തേൻ ചേർത്ത് മിക്സ് ചെയ്ത് തലയോട്ടിയിൽ പുരട്ടുക. കുറച്ച് സമയത്തിന് ശേഷം കഴുകി കളയുക.

';

നെല്ലിക്ക പൊടി

3 ടേബിൾസ്പൂൺ നെല്ലിക്ക പൊടിയിൽ ഒരു ടീസ്പൂൺ യോ​ഗർട്ട് മിക്സ് ചെയ്യുക. 20 മിനിറ്റ് നേരം ഇത് തലയോട്ടിയിൽ പുരട്ടിയ ശേഷം കഴുകി കളയുക.

';

നാരങ്ങാ നീര്

മൂന്ന് ടീസ്പൂൺ വീതം നാരങ്ങാ നീരും വെളിച്ചെണ്ണയും ചേർത്ത് 45 മിനിറ്റ് നേരം തലയോട്ടിയിൽ പുരട്ടിയ ശേഷം കഴുകി കളയുക.

';

കറ്റാർ വാഴ

2 ടേബിൾസ്പൂൺ വീതം കറ്റാർവാഴയും നാരങ്ങാനീരും ചേർത്ത് മിക്സ് ചെയ്യുക. അതിൽ അൽപം ഒലീവ് ഓയിൽ കൂടി ചേർക്കുക. ഇത് 45 മിനിറ്റ് നേരം തലയോട്ടിയിൽ പുരട്ടിയ ശേഷം കഴുകി കളയുക.

';

ഉലുവ

ഉലുവയും 2-3 ആര്യവേപ്പിലയും ചേർത്ത് പൊടിച്ചെടുക്കുക. ഇത് 2 ടേബിൾസ്പൂൺ യോ​ഗർട്ടിൽ മിക്സ് ചെയ്ത് തലയോട്ടിൽ പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.

';

ആപ്പിൾ സിഡർ വിനി​​ഗർ

3 ടേബിൾസ്പൂൺ ആപ്പിൾ സിഡർ വിനി​ഗറിൽ റോസ്മേരി വാട്ടർ മിക്സ് ചെയ്ത് തലയോട്ടിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story