ഈ ശീലങ്ങൾ നിങ്ങൾക്കുണ്ടോ? പോക്കറ്റ് കാലിയാകാൻ വേറൊന്നും വേണ്ട!
പുരാതന ഇന്ത്യയിലെ രാഷ്ട്ര നയതന്ത്രജ്ഞനും ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരില് ഒരാളുമായിരുന്നു ആചാര്യനായ ചാണക്യന്.
ചാണക്യ കാലഘട്ടത്തെ സുവർണ്ണകാലം എന്നും വിളിക്കുന്നു. വ്യക്തിജീവിതത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഏറെ പ്രസക്തമാണ്.
നാം വരുത്തുന്ന ചില തെറ്റുകൾ പണം പോക്കറ്റിൽ നിലനിൽക്കാതിരിക്കാൻ കാരണമാകുമെന്ന് ചാണക്യൻ പറയുന്നു
ചാണക്യ നീതിയിൽ അത്തരം ചില തെറ്റുകളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഈ തെറ്റുകൾ കാരണം മനുഷ്യർ സാമ്പത്തികമായി ബുദ്ധിമുട്ടുന്നു, അവരുടെ വീട്ടിൽ ഐശ്വര്യവും ഉണ്ടാവില്ല.
ഒരു വ്യക്തി ഒരിക്കലും പണത്തിൻ്റെ പേരിൽ സ്വയം അഭിമാനിക്കുകയോ അഹങ്കരിക്കുകയോ ചെയ്യരുതെന്ന് ചാണക്യൻ പറയുന്നു.
ചാണക്യൻ്റെ അഭിപ്രായത്തിൽ, പണത്തിൻ്റെ പേരിൽ വീമ്പിളക്കുന്നവനോട് ലക്ഷ്മിദേവി കോപിക്കുന്നു. ഇതോടെ അവൻ ദരിദ്രനായി തീരുന്നു.
ഒരു വ്യക്തി ഒരിക്കലും അനാവശ്യമായി പണം ചെലവഴിക്കരുത്. അനാവശ്യ ചെലവുകൾ നിങ്ങളുടെ നാശത്തിന് കാരണമാകും.
അനാവശ്യമായി പണം ചെലവഴിക്കുന്ന ആളുകളുടെ പോക്കറ്റിൽ ഒരിക്കലും പണമുണ്ടാകില്ല. അവൻ എപ്പോഴും സാമ്പത്തിക പ്രശ്നങ്ങളാൽ ബുദ്ധിമുട്ടും.
ഒരു വ്യക്തി ആവശ്യത്തിലധികം പിശുക്കനാണെങ്കിൽ അവൻ എപ്പോഴും ദരിദ്രനായി തുടരുമെന്നും ചാണക്യൻ പറയുന്നു.
മടിയൻ്റെ കൈയിൽ പണം ഒരിക്കലും നിലനിൽക്കില്ല. അവൻ എപ്പോഴും ദാരിദ്രത്തിൽ തന്നെ തുടരും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.