വെറും തെറ്റിദ്ധാരണ മാത്രം! വെള്ളരിക്ക പച്ചക്കറിയല്ല; ഇനിയുമുണ്ട് കൂട്ടത്തിൽ ചിലർ
ഒരു ചെടിയുടെ പൂവിൽ നിന്നുമാണ് പഴങ്ങൾ വരുന്നത്, അതിൽ വിത്തുകളും അടങ്ങിയിട്ടുണ്ട്. വിപരീതമായി, ഇലകൾ, തണ്ട്, വേരുകൾ, ബൾബുകൾ എന്നിവ പോലെയുള്ള ഒരു ചെടിയുടെ ഭക്ഷ്യയോഗ്യമായ ഭാഗങ്ങളാണ് പച്ചക്കറികൾ.
അതുകൊണ്ട് തന്നെ നമ്മൾ പച്ചക്കറിയെന്ന് കരുതിയിരുന്നവ സത്യത്തിൽ പച്ചക്കറിയല്ല.
മധ്യഭാഗത്ത് വിത്തുകളുള്ളതിനാലും ചെടിയുടെ പൂവിൽ നിന്ന് വളരുന്നതിനാലും വെള്ളരിക്ക ഒരു പച്ചക്കറിയാണ്.
പൂക്കളുടെ അണ്ഡാശയത്തിൽ നിന്ന വളരുന്ന ഫലമാണ് കാപ്സിക്കം.
പച്ചക്കറിയുടെ കൂട്ടത്തിലാണെങ്കിലും തക്കാളി ശരിക്കും പഴവർഗമാണ്.
പൂവിൽ നിന്ന് വികസിക്കുന്നതിനാൽ മത്തങ്ങയും പഴവർഗമാണ്.
വിത്തുകൾ അടങ്ങിയിരിക്കുകയും പൂച്ചെടിയുടെ അണ്ഡാശയത്തിൽ നിന്ന് വികസിക്കുകയും ചെയ്യുന്ന അവക്കാഡോ പഴവർഗങ്ങളുടെ കൂട്ടത്തിലാണ്.
വഴുതന യഥാർത്ഥത്തിൽ പൂക്കളിൽ നിന്ന് വളരുന്ന ഒരു പഴമാണ്. സോളനേസി കുടുംബത്തിൽ പെടുന്ന ഇത് സസ്യശാസ്ത്രപരമായി ഒരു ഫലമാണ്.
അവയിൽ വിത്തുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ പൂവിൽ നിന്ന് വികസിക്കുന്നതിനാലും ഗ്രീൻ പീസ് ഒരു പഴവർഗമാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.