Chanakya Niti

ചാണക്യ നീതി; മറ്റുള്ളവരുടെ ഈ തെറ്റുകൾ നിങ്ങൾക്ക് പണിയാകും!

Zee Malayalam News Desk
Dec 18,2024
';

ചാണക്യൻ

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ വചനങ്ങൾ ഇന്നും ഏറെ പ്രസക്തമാണ്.

';

ചാണക്യ നീതി

സന്തോഷകരമായ ജീവിതത്തിന് പാലിക്കേണ്ട ചില കാര്യങ്ങൾ ചാണക്യൻ തന്റെ ചാണക്യ നീതിയിൽ പരാമർശിക്കുന്നുണ്ട്.

';

ഭാര്യാഭർത്താക്കന്മാർ

ജീവിതത്തിലുടനീളം ഭാര്യാഭർത്താക്കന്മാർ ചെയ്യുന്ന തെറ്റുകളുടെ അനന്തരഫലങ്ങൾ പരസ്പരം അനുഭവിക്കേണ്ടി വരും.

';

ഭാര്യാഭർത്താക്കന്മാർ

ഭർത്താവ് തെറ്റ് ചെയ്താൽ അതിന്റെ ഫലം ഭാര്യയും ഭാ‌ര്യയുടെ തെറ്റിന്റെ ഫലം ഭർത്താവും അനുഭവിക്കും.

';

ജനങ്ങൾ

ഒരു രാജ്യത്തെ ജനങ്ങൾ തെറ്റ് ചെയ്താൽ അതിന്റെ അനന്തരഫലം ഭരണാധികാരി അനുഭവിക്കേണ്ടി വരുന്നു. അതു കൊണ്ട് തന്നെ ജനങ്ങൾ തെറ്റായ കാര്യങ്ങൾ ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് ഭരണാധികാരികളുടെ കടമയാണ്.

';

രാജാവ്

രാജാവ് അല്ലെങ്കിൽ ഭരണാധികാരി തെറ്റ് ചെയ്താൽ ഫലം പൊതുജനം അനുഭവിക്കേണ്ടി വരുന്നു. ഭരണാധികളുടെ തെറ്റ് ജനങ്ങളെയും ബാധിക്കും.

';

ശിഷ്യൻ

അതുപോലെ ശിഷ്യൻ തെറ്റ് ചെയ്താൽ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരുന്നത് ​ഗുരുവായിരിക്കും. അതിനാൽ ശിഷ്യനെ നേരായ പാതയിൽ നയിക്കേണ്ടത് ​ഗുരുവിന്റെ കടമയും ഉത്തരവാദിത്തവുമാണ്. ​

';

ഗുരു

ഗുരു ചെയ്യുന്ന തെറ്റിന്റെ ഫലം ശിഷ്യനും അനുഭവിക്കും. കാരണം ​ശിഷ്യന്മാർ പലപ്പോഴും ​ഗുരുവിന്റെ പേരിലാണ് സമൂഹത്തിൽ അറിയപ്പെടുന്നത്.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

';

VIEW ALL

Read Next Story