ദിവസവും രാവിലെ 2 ഡ്രൈഡ് ആപ്രിക്കോട്ട് വീതം കഴിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും.
ദഹനം മെച്ചപ്പെടുത്തുന്നതിനുളള മികച്ച മാർഗമാണ് ദിവസവും രാവിലെ രണ്ട് ഉണങ്ങിയ അത്തിപ്പഴം കഴിക്കുക എന്നത്. ഇതിലെ നാരുകൾ കുടലിനെ ശുദ്ധീകരിക്കാൻ സഹായിക്കും.
വൈറ്റമിൻ എയും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഡ്രൈഡ് ആപ്രിക്കോട്ട് ചർമ്മ സംരക്ഷണത്തിന് ബെസ്റ്റാണ്. ചർമ്മ കോശങ്ങൾ നൽകാനും വരണ്ട ചർമ്മത്തിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നതാണ് ഈ ഭക്ഷണം.
ഡ്രൈഡ് ആപ്രിക്കോട്ടിലെ പൊട്ടാസ്യം ഹൃദയത്തെ സംരക്ഷിക്കുന്നു. ശരീരത്തിലെ സോഡിയം ലെവൽ നിയന്ത്രിച്ച് രക്തസമ്മർദ്ദം മാനേജ് ചെയ്യാൻ സഹായിക്കുന്നു.
ബീറ്റാ കരോട്ടിൻ അടങ്ങിയ ഡ്രൈഡ് ആപ്രിക്കോട്ട് കാഴ്ച ശക്തി കൂട്ടാൻ സഹായിക്കും.
ഒരു എനർജി ബൂസ്റ്റർ ആണ് ഡ്രൈഡ് ആപ്രിക്കോട്ട്. ഇതിൽ അയണും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്.
ഡ്രൈഡ് ആപ്രിക്കോട്ടിലെ കാൽസ്യവും മഗ്നീഷ്യവും എല്ലുകൾ്ക് കൂടുതൽ കരുത്ത് നൽകുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.