ശരീരഭാരം കുറയ്ക്കാൻ മഞ്ഞൾ ഈ വിധത്തിൽ ഒന്ന് ഉപയോഗിച്ച് നോക്കൂ.
ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയതാണ് മഞ്ഞൾ. മെറ്റബോളിസം വർധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും പ്രമേഹം നിയന്ത്രിക്കാനുമൊക്കെ ഇത് പ്രയോജനകരമാണ്.
മെറ്റബോളിസം വർധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും മഞ്ഞൾ ചായ സഹായിക്കും. ചൂടു വെള്ളത്തിൽ ഒരു ടീസ്പൂൺ മഞ്ഞളും നാരങ്ങനീരും ഒരല്പം തേനും ചേർത്ത് കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
മഞ്ഞൾ, ഇഞ്ചി, നാരങ്ങ എന്നിവ വെള്ളത്തിൽ മിക്സ് ചെയ്യുക. ഈ മഞ്ഞൾ ഡീറ്റോക്സ് ഡ്രിങ്ക് നിങ്ങളെ ഹൈഡ്രേറ്റ് ചെയ്യുകയും മെറ്റബോളിസം വർധിപ്പിക്കുകയും ചെയ്യും.
വെള്ളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ ഒരല്പം മഞ്ഞളും കുരുമുളകും ചേർത്ത് കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. ഇത് മഞ്ഞളിലെ കുർക്കുമിൻ ആഗിരണം ചെയ്യുന്നത് വർധിപ്പിക്കും.
മഞ്ഞൾ ചേർത്ത ഭക്ഷണം കഴിക്കുന്നത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
മഞ്ഞൾ സ്മൂത്തി ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ്.
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് വീക്കം കുറയ്ക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.