നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു ഫ്രൂട്ടാണ് അവോക്കാഡോ. ബ്രേക്ക്ഫാസ്റ്റിൽ ഇത് ഉൾപ്പെടുത്തിയാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
അവോക്കാഡോയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോൾ കുറച്ച് നല്ല കൊളസ്ട്രോൾ വർധിപ്പിച്ച് ഹദയാരോഗ്യം സംരക്ഷിക്കുന്നു.
അവോക്കാഡോയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ദഹനം മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. ശരീരഭാരം നിയന്ത്രിക്കാനും അവോക്കാഡോ സഹായിക്കും.
പൊട്ടാസ്യം ധാരാളം അടങ്ങിയതാണ് അവോക്കാഡോ. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നതാണ് പൊട്ടാസ്യം.
അവോക്കാഡോയിൽ വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്. ഇത് പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നു. ഓസ്റ്റിയോപൊറോസിസ് സാധ്യതയും കുറയ്ക്കുന്നു.
രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിൻ സി അടങ്ങിയതാണ് അവോക്കാഡോ. ചർമ്മ സംരക്ഷണത്തിനും ഇത് ബെസ്റ്റാണ്. അവോക്കാഡോയിൽ ധാരാളം ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു.
മഗ്നീഷ്യം അടങ്ങിയ അവോക്കാഡോ പേശികളുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ബ്രേക്ക്ഫാസ്റ്റിൽ ഇവ ഉൾപ്പെടുത്തുന്നത് സ്ട്രെസ് കുറയ്ക്കാനും സഹായിക്കും.
വിറ്റാമിൻ ഇ അടങ്ങിയ അവോക്കാഡോ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നു.
വിറ്റാമിൻ ബി ധാരാളം ഉള്ള അവോക്കാഡോ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തുന്നത് ദിവസം മുഴുവൻ നിങ്ങൾക്ക് ഊർജം പ്രദാനം ചെയ്യുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.