പഴങ്ങൾ എപ്പോഴും ആരോഗ്യത്തിന് നല്ലതാണ്. പോഷകസമൃദ്ധമായ ഇവ ഡോക്ടർ വരെ നിർദ്ദേശിക്കാറുണ്ട്. എന്നാൽ ഇവയിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് എത്രയാണെന്ന് അറിയുമോ?
ഒരു ഇടത്തരം ആപ്പിളിൽ 19 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാതിരിക്കാൻ അതിനൊപ്പം നട്സ് അള്ലെങ്കിൽ ചീസ് കൂടി ഉൾപ്പെടുത്തുക.
ഒരു കപ്പ് തണ്ണിമത്തനിൽ 9 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, ഗ്രീക്ക് യോഗർട്ട്, നട്സ് തുടങ്ങിയവ ഇതിനൊപ്പം കഴിക്കുന്നത് ബ്ലഡ് ഷുഗർ കൂടാതിരിക്കാൻ സഹായിക്കും.
ഒരു കപ്പ് മുന്തിരിയിൽ 23 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഉണക്ക മുന്തിരി ഒഴിവാക്കാൻ ശ്രമിക്കുക. ഇതിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്. ചീസ് പോലുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ മുന്തിരിക്കൊപ്പം കഴിക്കാം.
ഒരു ഇടത്തരം മാമ്പഴത്തിൽ 46 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. നാരുകൾ ധാരാളം അടങ്ങിയ ചിയ സീഡ്സ് അല്ലെങകിൽ നട്സ് മുതലായവ ഇതിനൊപ്പം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും.
മാതളനാരങ്ങയിൽ 24 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. വാൾനട്ട് അല്ലെങ്കിൽ അവോക്കാഡോ പോലുള്ളവ ഇതിനൊപ്പം കഴിക്കുന്നത് ബ്ലഡ് ഷുഗർ കൂടാതിരിക്കാൻ സഹായിക്കും.
ഒരു കപ്പ് പൈനാപ്പിളിൽ 16 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കോട്ടേജ് ചീസ് പോലുള്ള പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഇതിനൊപ്പം കഴിക്കുക.
ഒരു ഇടത്തരം വാഴപ്പഴത്തിൽ 46 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ബദാം വെണ്ണ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ ഇതിനൊപ്പം ചേർക്കുക.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.