ജോലിസ്ഥലത്ത് നിങ്ങളുടെ സ്വകാര്യ ജീവിതം എപ്പോഴും മറച്ചുവെയ്ക്കേണ്ടത് പ്രധാനമാണ്
ചില കാര്യങ്ങൾ ഓഫീസിൽ വെളിപ്പെടുത്തിയാൽ അത് നിങ്ങളുടെ മനസമാധാനം ഇല്ലാതാക്കും
ഓഫീസിൽ നിങ്ങളുടെ പ്രണയത്തെക്കുറിച്ചും വ്യക്തിബന്ധങ്ങളെക്കുറിച്ചും സംസാരിക്കരുത്. കാലക്രമേണ അത് ചർച്ചാവിഷയമായി മാറും
ജോലി സ്ഥലത്ത് നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ മുഴവനായി വെളിപ്പെടുത്തരുത്. സഹപ്രവർത്തകർക്ക് നിങ്ങളോടുള്ള സമീപനം മാറും
ഓഫീസിൽ ശമ്പളം, നിക്ഷേപം, പണമിടപാടുകൾ എന്നിവ രഹസ്യമായി സൂക്ഷിക്കേണ്ടത് ആവശ്യമാണ്
രാഷ്ട്രീയം, മതം തുടങ്ങിയ സ്വകാര്യവും സെൻസിറ്റീവുമായ കാര്യങ്ങളിൽ ജോലി സ്ഥലത്ത് നിങ്ങളുടെ അഭിപ്രായങ്ങൾ പറയാതിരിക്കുന്നതാണ് നല്ലത്
എന്ത് വന്നാലും ജീവിത ലക്ഷ്യങ്ങൾ ഓഫീസിൽ ഷെയർ ചെയ്യരുത്. ഇത് നിങ്ങളുടെ ജോലിയെ പ്രതികൂലമായി ബാധിക്കും
ജോലിസ്ഥലത്ത് ഒരിക്കലും കമ്പനിയിലെ നിങ്ങളുടെ ആശങ്കകൾ പങ്കുവെക്കരുത്. ഇത് നിങ്ങളുടെ ജോലിയെ ബാധിച്ചേക്കാം.