Dash Diet

ഇന്ന് ചെറുപ്പക്കാരിലടക്കം കണ്ടുവരുന്ന ഉയർന്ന രക്തസമ്മർദ്ദം എന്ന രോ​ഗാവസ്ഥയ്ക്ക് പരിഹാരം കാണുന്ന ഒരു ഭക്ഷണക്രമമാണ് ഡയറ്ററി അപ്രോച്ചസ് ടു സ്റ്റോപ് ഹൈപ്പർ ടെൻഷൻ അഥവാ ഡാഷ് ഡയറ്റ്. ഡാഷ് ഡയറ്റിന് ഇന്ന് ആളുകൾക്കിടെയിൽ പ്രചാരണം കൂടി വരികയാണ്.

';

ഡാഷ് ഡയറ്റിൽ എന്തെല്ലാം കഴിക്കാം

ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികളും ഹൃദയാരോ​ഗ്യം ശ്രദ്ധിക്കുന്നവരും ഡാഷ് ഡയറ്റ് പിന്തുടരുന്നത് ആരോ​ഗ്യത്തിന് ഉത്തമമാണ്. ഡാഷ് ഡയറ്റ് പിന്തുടരുന്നവ‌ർക്ക് ഒരു ദിവസം എന്തെല്ലാം കഴിക്കാമെന്ന് നോക്കാം. ഈ ഡയറ്റ് പിന്തുടരുന്നവർ ഉപ്പിൻ്റെ അളവ് കുറയ്ക്കേണ്ടത് അത്യാവശ്യമാണ്.

';

ധാന്യങ്ങൾ

തവിട് കളയാത്ത അരി, ഗോതമ്പ്, റാഗി, ഓട്‌സ്, ചോളം എന്നിവയിൽ ഏതെങ്കിലും ഒരു ധാന്യം ½ കപ്പ് വച്ച് നാല് മുതൽ ആറ് പോർഷൻ വരെ ഒരു ദിവസം കഴിക്കാവുന്നതാണ്.

';

പഴങ്ങളും പച്ചക്കറികളും

ദിവസേനയുള്ള ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്തണം. രക്തക്കുഴലുകളെ അയവുള്ളതാക്കാൻ സഹായിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയ ഇലക്കറികൾ കഴിക്കുന്നതാണ് ഉത്തമം. ഒരു നേരം 1 കപ്പ് പച്ചക്കറികളും 1 കപ്പ് ഫ്രൂട്ട്സും എന്നതാണ് അളവ്.

';

കൊഴുപ്പ് കുറഞ്ഞ പാലും പാലുൽപന്നങ്ങളും

കൊഴുപ്പ് കുറഞ്ഞ പാൽ അല്ലെങ്കിൽ പാലുൽപന്നങ്ങളായ തൈര്, ചീസ്, യോ​ഗർട്ട് എന്നിവ ദിവസേന രണ്ടോ മൂന്നോ തവണയായി കഴിക്കാവുന്നതാണ്. 1 കപ്പ് പാൽ അല്ലെങ്കിൽ തൈര്, അതുമല്ലെങ്കിൽ ഒന്നര ഔൺസ് ചീസ് എന്നതാണ് അളവ്.

';

ചിക്കൻ, മീൻ, മുട്ട

ചിക്കൻ, മീൻ, മുട്ട എന്നിവ വറുത്ത് കഴിക്കാതെ ഗ്രിൽ ചെയ്തോ കറി വെച്ചോ കഴിക്കാവുന്നതാണ്. രണ്ടോ അതിൽ താഴെയോ പോർഷൻ മാത്രമേ കഴിക്കാവൂ. ഇവയിൽ ഏതെങ്കിലും പരമാവധി 3 ഔൺസ് എന്ന അളവിൽ മാത്രം കഴിക്കുക.

';

പയറുവർഗങ്ങൾ, നട്സ്

പയറുവർഗങ്ങളും കടല വർഗങ്ങളും ഡയറ്റിൽ ഉൾപ്പെടുത്താം. ഒരു ദിവസം ½ കപ്പ് പയറോ കടലയോ കഴിക്കാവുന്നതാണ്. ഏതെങ്കിലും വെജിറ്റബിൾ ഓയിൽ രണ്ട് മുതൽ മൂന്നു ടേബിൾ സ്‌പൂൺ വരെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

';

പഞ്ചസാരയും മറ്റ് മധുരങ്ങളും

ഡാഷ് ഡയറ്റ് ചെയ്യുമ്പോൾ ആഡഡ് ഷു​ഗർ പരമാവധി കുറയ്ക്കുക. മധുരപലഹാരങ്ങൾ, ചോക്ലേറ്റ്സ്, മധുരപാനീയങ്ങൾ എന്നിവയുടെ ഉപയോ​ഗം പരമാവധി ഒഴിവാക്കേണ്ടതാണ്. 5 ടേബിൾ സ്‌പൂൺ മധുരം വരെ ഒരു ആഴ്ചയിൽ മൊത്തത്തിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story