സ്വന്തം കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കുന്നവര്‍ എന്നാണല്ലോ ജീവിവര്‍ഗ്ഗങ്ങളെ കുറിച്ചുള്ള പൊതുവായി അഭിപ്രായം.
എന്നാല്‍ സ്വന്തം കുഞ്ഞുങ്ങളെ തന്നെ കൊന്നുതിന്നുന്ന മാതാപിതാക്കള്‍ ജീവവര്ഗ്ഗങ്ങള്ക്കിടയില് ഉണ്ട്. അമ്മയെന്നോ, അച്ഛനെന്നോ ഇക്കാര്യത്തില്‍ വ്യത്യാസവും ഇല്ല.
സ്വന്തം കുഞ്ഞുങ്ങളെ തിന്നുന്ന മാതാക്കളാണ് കരിമ്പന്‍ പോക്കാന്തവളകളില് ഉള്ളത്. ചിലപ്പോള്‍ കുഞ്ഞുങ്ങള്‍ തന്നെ പരസ്പരം കൊന്നുതിന്നുകയും ചെയ്യും.
മനുഷ്യരുമായി ഏറെ സാദൃശ്യങ്ങളുള്ളവരാണ് ചിമ്പാന്‍സികള്‍. ചിലപ്പോള്‍ ഇവര്‍ സ്വന്തം കുഞ്ഞുങ്ങളെ തന്നെ തിന്നാറുണ്ടത്രെ.
കാണുമ്പോള്‍ കൈകൂപ്പി പ്രാര്‍ത്ഥിച്ച് നില്‍ക്കുന്നതെന്ന് തോന്നിപ്പിക്കുന്ന തൊഴുകൈയ്യന്‍ പ്രാണി ഇണചേര്ന്നതിന് പിറകെ ആണ് പ്രാണിയെ കൊന്നുതിന്നും.
കരണ്ടുതീനി വിഭാഗത്തില്‍പെടുന്ന ഹാംസ്റ്ററുകള്‍ കാണാന്‍ നല്ല ക്യൂട്ട് ആണ്. പെണ് ഹാംസ്റ്റര്‍ നവജാത ശിശുക്കളെ തന്നെ ചിലപ്പോള്‍ തിന്നും.
ഹിപ്പോപൊട്ടാമസുകള്‍ അവരുടെ സ്വന്തം കുഞ്ഞുങ്ങളെ കൊന്നുതിന്നാറില്ല. പക്ഷേ, ചത്ത ഹിപ്പോകളുടെ മാംസം ഭക്ഷിക്കാറുണ്ട്.
കാട്ടിലെ രാജാവാണെങ്കിലും, ഏതെങ്കിലും ഒരു സിംഹക്കൂട്ടത്തെ കീഴ്പ്പെടുത്തിക്കഴിഞ്ഞാല്‍, അതിലെ കുഞ്ഞുങ്ങളെ കൊല്ലാറും ഉണ്ട്, ചിലപ്പോള്‍ തിന്നാറും ഉണ്ട്.
ഹിമക്കരടികള്‍ സ്വന്തം കുഞ്ഞുങ്ങളെ കൊന്നുതിന്നുന്ന കൂട്ടര് അല്ല. എന്നാല്‍ പരസ്പരം പോരടിച്ച് മരിച്ചാല്‍, ആ മൃതദേഹം തിന്നുന്നതില്‍ ഒരി മടിയും ഇല്ല.
പാമ്പുകള്‍ പാമ്പുകളെ തിന്നുന്നത് ഒരു പുതുമയൊന്നും അല്ല. എന്നാല്‍ ചില പാമ്പുകള്‍ അവയുടെ കുഞ്ഞുങ്ങളെ തന്നെ തിന്നും.
ബ്ലാക്ക് വിഡോ സ്പൈഡറുകള്‍ ഏറ്റവും അപകടകാരികളായ ചിലന്തികളാണ്. പലപ്പോഴും വലിപ്പം കുറഞ്ഞ ആണ് ചിലന്തികളെ ഇവര്‍ അകത്താക്കും.