രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇനി എളുപ്പമാണ്. ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തിയാൽ മതി.
ബ്രക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിവുള്ള സൾഫോറാഫെയ്ൻ ഉത്പാദിപ്പിക്കുന്നു.
ഷെൽഫിഷ് ഉൾപ്പെടുള്ള കടൽ മത്സ്യങ്ങൾ പ്രോട്ടീന്റെ കലവറയാണ്. ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കുന്ന ധാതുക്കളും, വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും ആന്റി ഓക്സിഡന്റുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്.
വെണ്ടയ്ക്കയിൽ പോളിസാക്രറൈഡുകളും ഫ്ലേവനോയ്ഡ് ആന്റി ഓഖ്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതാണ്.
ഫ്ലാക്സ് സീഡിലെ നാരുകളും ആരോഗ്യകരമായ കൊഴുപ്പും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
സ്ട്രോബറി, ബ്ലാക്ബെറി, ബ്ലൂബെറി പോലുള്ള സരസഫലങ്ങളിൽ ധാരാളം നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ വിറ്റാമിനുകൾ എന്നിവയടങ്ങിയിട്ടുണ്ട്. ഇത് ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കുകയും ഗ്ലൂക്കോസ് ലെവൽ നിയന്ത്രിക്കുകയും ചെയ്യുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.