സ്ത്രീ പുരുഷ ഭേദമന്യേ നിലവിൽ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ് മുടികൊഴിച്ചിൽ.
അതുകൊണ്ടുതന്നെ മുടി സംരക്ഷിക്കലിനായി വലിയ തുക പലരും ചിലവഴിക്കുകയും ചെയ്യുന്നു. എന്നാല്‍ അധികം ചിലവില്ലാത്ത ഒരു വഴിയുണ്ട് കേട്ടോ.
പലവഴികളും പരീക്ഷിച്ചു തളർന്നവർ സവാള കൊണ്ടുള്ള ഈ പൊടിക്കൈകൾ ഒന്ന് പരീക്ഷിച്ചു നോക്കിക്കോളൂ ഫലം ഉറപ്പ്...
സവാള നീരിൽ ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് തലയോട്ടിയിലെ അണുബാധയെ ചെറുക്കും.
സവാളയുടെ നീരെടുത്ത് മുടിയിൽ തേച്ചുപിടിപ്പിച്ചശേഷം അൽപ്പസമയത്തിന് ശേഷം കഴുകിക്കളയുക
വർദ്ധിച്ച് വരുന്ന പരിസര മലിനീകരണം മുടി കൊഴിച്ചിലിന് കാരണമാകും. തലമുടി അഴുക്കില്ലാതെ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. അതിന് സവാള ചേർത്ത് വെളിച്ചെണ്ണ കാച്ചുന്നത് നല്ലതാണ്
സവാളയിൽ അമിനോ ആസിഡുകൾ ധാരാളം അടങ്ങിയതിനാൽ വരണ്ട മുടി, മുടി പൊട്ടിപ്പോകൽ എന്നീ പ്രശ്‌നങ്ങളിൽ നിന്ന് സംരക്ഷണം നൽകും.
താരൻ, തലയോട്ടി ചൊറിഞ്ഞു പൊട്ടുന്ന പ്രശ്‌നം എന്നിവയിൽ നിന്നും സംരക്ഷണം ലഭിക്കും