Benefits of Peanuts

നിലക്കടല അഥവാ കപ്പലണ്ടി കഴിക്കാന്‍ ഒരുപാട് പേർക്ക് ഇഷ്ടമാണ്. നിരവധി പോഷകങ്ങള്‍ അടങ്ങിയ ഒരു നട്ട് ആണ് നിലക്കടല. മിതമായ അളവില്‍ ദിവസവും നിലക്കടല ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

';

ചർമ്മത്തിനും തലമുടിക്കും

ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ നിലക്കടല ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. നിലക്കടല ദിവസവും മിതമായ അളവിൽ കഴിക്കുന്നത് ചർമ്മത്തിനും തലമുടിക്കും എങ്ങനെ ​ഗുണം ചെയ്യുന്നു എന്ന് നോക്കിയാലോ?

';

ആൻ്റി ഓക്സിഡൻ്റ്

നിലക്കടലയിൽ വിറ്റാമിൻ ഇ, റെസ് വെറാട്രോൾ തുടങ്ങിയ ആൻ്റിഓക്സിഡൻ്റുകൾ ഉണ്ട്. ഇത് ഫ്രീ റാഡിക്കലുകൾ മൂലം ചർമ്മത്തിലുണ്ടാകുന്ന ഡാമേജുകൾ തടഞ്ഞ് ചർമ്മത്തെ സംരക്ഷിക്കാനും പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ തടയാനും സഹായിക്കുന്നു.

';

മുടി വളർച്ച

നിലക്കടല ബയോട്ടിൻ്റെ പ്രധാന ഉറവിടമാണ്. ഇത് മുടി വളരാനും മുടിക്കൊഴിച്ചിൽ തടയാനും സഹായിക്കുന്നു.

';

മോയ്സ്ചറൈസിം​ഗ്

നിലക്കടലയിലെ ആരോ​ഗ്യകരമായ കൊഴുപ്പുകളായ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ചർമ്മത്തിലെ ഈർപ്പം നിലനിർത്തി ഡ്രൈയാകുന്നത് തടയാൻ സഹായിക്കുന്നു.

';

മുടി ബലപ്പെടുത്തുന്നു

ശക്തവും ആരോ​ഗ്യകരവുമായ തലമുടിക്ക് ആവശ്യമായ പ്രോട്ടീൻ നിലക്കടയിൽ ധാരാളം അടങ്ങിയിരിക്കുന്നു. മിതമായ അളവിൽ നിലക്കടല ദിവസവും കഴിക്കുന്നത് മുടിക്ക് നല്ല ശക്തി ലഭിക്കാൻ സഹായിക്കുന്നു.

';

ആൻ്റി ഇൻഫ്ലമേറ്ററി

നിലക്കടലയ്ക്ക് അൻ്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങളുണ്ട്. ഇത് ചർമ്മത്തിലെ വീക്കം കുറയ്ക്കാനും, മുഖക്കുരു, എക്സിമ പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കും.

';

കൊളാജൻ ഉത്പാദനം

നിലക്കടലയിലെ വിറ്റാമിൻ-സി കൊളാജൻ ഉത്പാദനത്തെ സഹായിക്കുന്നു. ചർമ്മത്തിൻ്റെ ഇലാസ്തികതയും ഉറപ്പും നിലനിർത്താൻ കൊളാജൻ ആവശ്യമാണ്

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story