ശർക്കര ചായയുടെ ഗുണങ്ങൾ
ചായയിൽ പഞ്ചസാരയ്ക്ക് പകരം ശർക്കര ചേർക്കുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകും.
പഞ്ചസാരയേക്കാൾ ആരോഗ്യകരമാണ് ശർക്കര. ഇതിൽ ഇരുമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു.
ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ തടയാൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്.
ശർക്കരയിൽ അടങ്ങിയിരിക്കുന്ന അവശ്യപോഷകങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
ശർക്കര നിയന്ത്രിത അളവിൽ കഴിക്കുന്നത് മെറ്റബോളിസത്തെ മികച്ചതാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ശർക്കരയിലെ അവശ്യപോഷകങ്ങൾ ഭക്ഷണം വേഗത്തിൽ ദഹിക്കാൻ സഹായിക്കുന്നു.