Bad Habits for Skin: പ്രായം കൂടുന്തോറും മുഖത്ത് ചുളിവുകൾ വരിക സാധാരണമാണ്, എന്നാല്‍, വളരെ ചെറുപ്രായത്തിൽ തന്നെ മുഖത്ത് ചുളിവുകൾ വരുന്നത് ഒരു വ്യക്തിക്ക് കൂടുതല്‍ പ്രായം തോന്നിപ്പിക്കും.

';


വീടിന് പുറത്ത് പോകുന്ന അവസരത്തില്‍ സൺസ്‌ക്രീൻ പുരട്ടുക എന്നത് ഏറെ ആവശ്യമാണ്. കാരണം, അധികം വെയില്‍ ഏല്‍ക്കുന്നത് ചര്‍മ്മത്തിന് കൂടുതല്‍ ദോഷം ചെയ്യും.

';


അധികം സൂര്യ പ്രകാശം ഏല്‍ക്കുന്നത് മുഖത്ത് പെട്ടെന്ന് ചുളിവുകൾ വരാൻ കാരണമാകുന്നു. അതിനാല്‍, ചര്‍മ്മ സംരക്ഷണത്തിന് പ്രത്യേകം ശ്രദ്ധ നല്‍കേണ്ടതുണ്ട്.

';

ആരോഗ്യവിദഗ്ധര്‍ പറയുന്നത്

ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച് ചില ദുശ്ശീലങ്ങൾ ചര്‍മ്മത്തിന് ഏറെ ദോഷകരമായി ഭവിക്കും. നിങ്ങളുടെ ചർമ്മത്തിന് അപകടകരമാണെന്ന് തെളിയിക്കുന്ന ചില ദുശ്ശീലങ്ങൾഉണ്ട്

';

പുകവലി മദ്യപാനം

പുകവലിയും മദ്യപാനവും നിങ്ങളുടെ രക്തചംക്രമണം മന്ദഗതിയിലാക്കുന്നു, ഇത് ചർമ്മത്തിന്‍റെ പ്രായമാകൽ പ്രക്രിയയെ കൂടുതല്‍ വേഗത്തിലാക്കുന്നു.

';

മാനസിക സമ്മര്‍ദ്ദം

ചർമ്മത്തിനും ആരോഗ്യത്തിനും മാനസിക സമ്മര്‍ദ്ദം വളരെ അപകടകരമാണ്. സമ്മർദ്ദം കോർട്ടിസോൾ എന്ന ഹോർമോണിന്‍റെ അധിക ഉത്‌പാദനത്തിന് വഴി തെളിക്കും.

';

സൗന്ദര്യവർദ്ധക വസ്തുക്കളുടെ അമിതമായ ഉപയോഗം

കെമിക്കല്‍ അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കൾ നിങ്ങളുടെ ചർമ്മത്തിന് ദോഷകരമാണ്. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ ഇത് അമിതമായി ഉപയോഗിച്ചാൽ നിങ്ങളുടെ ചർമ്മം വരണ്ടതും നിർജീവവുമാകും,

';

വരണ്ട ചർമ്മം

നിങ്ങളുടെ ചർമ്മം എപ്പോഴും വരണ്ടതായി തുടരുകയാണെങ്കിൽ, ചർമ്മത്തിൽ വേഗത്തില്‍ ചുളിവുകൾ ഉണ്ടാകാൻ തുടങ്ങും. അതിനാൽ, നിങ്ങളുടെ ചർമ്മത്തെ എപ്പോഴും ഈർപ്പമുള്ളതാക്കി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക.

';

VIEW ALL

Read Next Story