ചർമ്മത്തിന് തിളക്കവും യുവത്വവും നിലനിർത്താൻ ബനാന ഫെയ്‌സ് പാക്ക് സൂപ്പർ...
ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ് വാഴപ്പഴം. ചർമത്തിൽ ഈർപ്പം നിലനിർത്താൻ ബെസ്റ്റാണ് വാഴപ്പഴം. ചുളിവുകളെയും പാടുകളെയും അകറ്റാൻ വാഴപ്പഴം സഹായിക്കും.
ചർമ്മത്തിന് സ്വാഭാവികമായ തിളക്കവും യുവത്വവും നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിൻ സി വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. തിളക്കമുള്ള ചർമ്മം ലഭിക്കുന്നതിന് വാഴപ്പഴം കൊണ്ടുള്ള ഈ ഫേസ് പാക്കുകൾ പരീക്ഷിക്കാം...
പഴുത്ത വാഴപ്പഴം രണ്ടായി മുറിച്ച ശേഷം അതിന്റെ പകുതി ഉടച്ച് എടുക്കുക. ശേഷം ഒരു ടേബിൾസ്പൂൺ ചന്ദനം കുഴമ്പ് രൂപത്തിലാക്കി ഇതോടൊപ്പം ചേർക്കുക. ശേഷം മുഖത്തും കഴുത്തിലുമായി തേച്ചു പിടിപ്പിക്കുക. 15 മിനുട്ട് നേരം കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് ഈ ഫേസ് പാക്ക് കിടുവാണ്.
ഒരു വാഴപ്പഴവും ഒരു വെണ്ണപ്പഴവും എടുത്തശേഷം ഇത് രണ്ടും കൂടെ നന്നായി ഉടച്ചെടുക്കുക. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ എയും ഇയും മുഖത്തെ ചുളിവുകളും പാടുകളും ഇല്ലാതാക്കാൻ സഹായിക്കും. ഈ പാക്ക് 20 മിനുട്ട് നേരം ഇട്ടേക്കുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകുക. വരണ്ട ചർമ്മമുള്ളവർക്ക് ഇത് സൂപ്പറാണ്.
പഴുത്ത വാഴപ്പഴത്തിന്റെ നാലിലൊന്ന് എടുത്തശേഷം ഇതോടൊപ്പം ഒരു ടീ സ്പൂൺ റോസ് വാട്ടറും ചേർത്ത് മിക്സ് ചെയ്യുക. ഇത് മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിച്ച ശേഷം അരമണിക്കൂറിന് ശേഷം കഴുകിക്കളയുക. ചർമ്മത്തിലെ എണ്ണമയത്തെ നിയന്ത്രിക്കാൻ ഈ പാക്ക് സഹായിക്കും.