Benefits of Coriander water

ദിവസവും വെറും വയറ്റിൽ മല്ലി വെള്ളം കുടിച്ച് കഴിഞ്ഞാൽ നിരവധി ​ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുക

';

ദഹനം മെച്ചപ്പെടുത്തുന്നു

മല്ലി വിത്ത് രാത്രി വെള്ളത്തിൽ കുതിർത്ത് രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോ​ഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു.

';

മലബന്ധം തടയുന്നു

മല്ലിയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. മല്ലിയിട്ട് തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് മലബന്ധം ഉണ്ടാകുന്നത് തടയാൻ സഹായിക്കുന്നു.

';

കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നു

പതിവായി മല്ലി വെള്ളം കുടിക്കുന്നത് ഹൃദ്രോഗത്തിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ മല്ലിയിൽ അടങ്ങിയിട്ടുണ്ട്.

';

ചർമ്മാരോ​ഗ്യം

ചർമത്തിന്റെ ആരോഗ്യത്തിനും മല്ലിവെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും. ചർമത്തിലെ വരൾച്ച, ഫംഗൽ അണുബാധകൾ എന്നിവ തടയുന്നതിന് മല്ലി വെള്ളം ​നല്ലതാണ്.

';

രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നു

മല്ലിയിട്ട വെള്ളം രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു. മല്ലി ചില എൻസൈമുകളെ സജീവമാക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. രക്തത്തിൽ പഞ്ചസാര കുറവുള്ളവർ ഇത് സൂക്ഷിച്ച് വേണം ഉപയോ​ഗിക്കാൻ.

';

ആൻ്റി - ഓക്സിഡൻ്റുകൾ

മല്ലിയിൽ അടങ്ങിയിട്ടുള്ള ആൻ്റിഓക്‌സിഡൻ്റുകൾ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. മല്ലിയിലുള്ള ടെർപിനീൻ, ക്വെർസെറ്റിൻ, ടോക്കോഫെറോൾ തുടങ്ങിയവക്ക് ആൻ്റി-കാൻസർ, പ്രതിരോധശേഷി വർധിപ്പിക്കൽ, ന്യൂറോപ്രൊട്ടക്റ്റീവ് ഇഫക്റ്റുകൾ എന്നിവയുണ്ട്.

';

ആൻ്റി - ഇൻഫ്ലമേറ്ററി

മല്ലിയിലയ്ക്ക് നിരവധി ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ശരീരത്തിലെ വീക്കം കുറയ്ക്കാൻ ഇത് സഹായിക്കും. മല്ലിയിലെ ആൻ്റിഓക്‌സിഡൻ്റുകൾ പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കുകയും ‌ചെയ്യുന്നു.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story