Orange Juice

നിരവധി ആരോ​ഗ്യ ​ഗുണങ്ങളുള്ള ജനപ്രിയ പാനീയമാണ് ഓറഞ്ച് ജ്യൂസ്. നമ്മുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തെ വർധിപ്പിക്കാൻ ഓറഞ്ച് ജ്യൂസ് ദിവസവും ഡയറ്റിൽ ഉൾപ്പെടുത്താം.

Zee Malayalam News Desk
Oct 01,2024
';

​ഗുണങ്ങൾ

ദിവസവും ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് കൊണ്ട് ശരീരത്തിലുണ്ടാകുന്ന ആരോ​ഗ്യ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

';

ജലാംശം വർധിപ്പിക്കുന്നു

ചൂടുള്ള കാലാവസ്ഥയിലും വ്യായാമത്തിന് ശേഷവും ശരീരത്തിലെ ജലാംശം വർധിപ്പിക്കാൻ സഹായിക്കുന്ന രുചിയേറിയ ഒരു പാനീയമാണ് ഓറഞ്ച് ജ്യൂസ്. ശാരീരിക പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടത്താൻ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്.

';

കാഴ്ച

ഓറഞ്ച് ജ്യൂസിൽ ധാരാളമായി വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. കണ്ണിൻ്റെ ആരോ​ഗ്യത്തിന് ആവശ്യമുള്ള ഒന്നാണ് വിറ്റാമിൻ സി. തിമിരം, മാക്യൂലർ ഡീജനറേഷൻ എന്നീ നേത്രരോ​ഗങ്ങളിൽ നിന്ന് രക്ഷനേടാൻ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് സഹായിക്കും.

';

എനർജി ബൂസ്റ്റ്

ഓറഞ്ച് ജ്യൂസിൽ അടങ്ങിയിരിക്കുന്ന നാച്ചുറൽ ഷു​ഗർ എനർജി ബൂസ്റ്റ് ശരീരത്തിന് നൽകുന്നു. അതുകൊണ്ട് രാവിലെ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. എന്നാൽ മിതമായ അളവിൽ മാത്രമേ ഇത് കുടിക്കാൻ പാടുള്ളു.

';

ചർമ്മം

നിങ്ങളുടെ ചർമ്മത്തിൻ്റെ ആരോ​ഗ്യത്തിന് ആവശ്യമായ കൊളാജൻ രൂപീകരണത്തിന് വിറ്റാമിൻ സി അത്യാവശ്യമാണ്. ദിവസവും ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ചർമ്മാരോ​ഗ്യം മെച്ചപ്പെടുത്താനും ചുളിവുകൾ കുറയ്ക്കാനും നിറം വർധിപ്പിക്കാനും സഹായിക്കുന്നു.

';

മാനസികാവസ്ഥ

നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് വിറ്റാമിൻ സി ​ഗുണം ചെയ്യുമെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനും ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് സഹായിക്കുന്നു.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story