തുളസിയിലയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം
തുളസിയിലകൾക്ക് പനി കുറയ്ക്കാൻ സഹായിക്കുന്ന ആന്റിപൈറിറ്റിക് ഗുണങ്ങൾ ഉണ്ട്.
തുളസി ഇലകളിൽ ആന്റി ഓക്സിഡന്റുകളും ധാതുക്കളും ഉൾപ്പെടുന്നു. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
തുളസി ഇലകൾക്ക് അഡാപ്റ്റോജെനിക് സ്വഭാവങ്ങളുണ്ട്. ഇത് സമ്മർദ്ദത്തെ നേരിടാൻ സഹായിക്കുന്നു.
തുളസിയിലകൾ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഹൃദയാരോഗ്യം വർധിപ്പിക്കുന്നു.
തുളസി ഇലകളിൽ കഫം നീക്കം ചെയ്യാനും ചുമ കുറയ്ക്കാനും സഹായിക്കുന്ന എക്സ്പെക്ടറന്റ് ഗുണങ്ങളുണ്ട്.
ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും തുളസിയിലകൾ മികച്ചതാണ്.
കിഡ്നിയിലെ വീക്കവും ഓക്സിഡേറ്റീവ് സമ്മർദ്ദവും കുറയ്ക്കുന്നതിലൂടെ വൃക്കയിലെ കല്ലുകളും മറ്റ് പ്രശ്നങ്ങളും തടയാൻ സഹായിക്കുന്നു.