പലർക്കും തണുത്തത് എന്തെങ്കിലും കഴിച്ചാൽ ഉടനെ തൊണ്ടവേദന ഉണ്ടാകാറുണ്ട്. ഇത് പിന്നീട് പനി വരാനും കാരണമാകും. തൊണ്ടവേദനയ്ക്ക് പരിഹാരം നമ്മുടെ വീട്ടിൽ തന്നെയുണ്ട്.
പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന വൈറ്റമിൻ സി അടങ്ങിയതാണ് ലെമൺ. തേൻ തൊണ്ട വേദന ശമിപ്പിക്കാൻ സഹായിക്കുന്നു. രണ്ടും കൂടി ചേരുമ്പോൾ തൊണ്ടയുടെ വീക്കവും വേദനയും കുറയ്ക്കുന്നു.
തൊണ്ടവേദനയ്ക്ക് പെട്ടെന്ന് ആശ്വാസം നൽകുന്നതാണ് ഉപ്പുവെള്ളം.വീക്കം കുറയ്ക്കാനും, മ്യൂക്കസ് കളയാനും, ബാക്ടീരിയകളെ ഇല്ലാതാക്കാനും ഉപ്പുവെള്ളം സഹായിക്കും.
ഇഞ്ചിയിലെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ തൊണ്ടയിലെ വേദന കുറയ്ക്കാൻ സഹായിക്കും. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഇത് സഹായകമാണ്.
സൂപ്പ് കുടിക്കുന്നത് തൊണ്ട വേദനയ്ക്ക് ബെസ്റ്റാണ്. ഇതിലൂടെ പോഷകങ്ങൾ ശരീരത്തിന് ലഭിക്കുന്നു.
ബാക്ടീരിയകളെ നശിപ്പിക്കാനും തൊണ്ടയിലെ പിഎച്ച് നില സന്തുലിതമാക്കാനും ലയിപ്പിച്ച ആപ്പിൾ സിഡർ വിനിഗർ സഹായിക്കും. കൂടുതൽ അണുബാധ ഉണ്ടാകാതിരിക്കാൻ ഇത് സഹായകമാണ്.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക