Calcium Rich Drinks: ഗ്രീൻ ടീ

എല്ലുകളുടെ ആരോ​ഗ്യം വർദ്ധിപ്പിക്കുകയും കേടുപാടുകളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യാൻ ​ഗുണം ചെയ്യുന്ന കാറ്റെച്ചിൻസ് പോലുള്ള സംയുക്തങ്ങൾ ​ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് പതിവായി കുടിക്കുന്നത് നല്ലതാണ്.

';

ഓറഞ്ച് ജ്യൂസ്

കാൽസ്യത്തിന്റെയും വിറ്റാമിൻ ഡിയുടേയും മികച്ച ഉറവിടമാണ് ഓറഞ്ച്. അതിനാൽ ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് എല്ലുകളേയും പേശികളേയും ബലപ്പെടുത്താൻ വളരെ നല്ലതാണ്.

';

മഞ്ഞൾ, ഇഞ്ചി ചായ

മഞ്ഞൾ, ഇഞ്ചി എന്നിവയുടെ ഔഷധ ​ഗുണങ്ങളെക്കുറിച്ച് അറിയാത്തവർ വളരെ കുറവായിരിക്കും. ശരീരത്തിൽ പ്രതിരോധശേഷി പ്രധാനം ചെയ്യുന്ന ഇവ പേശികളുടെ ആരോ​ഗ്യത്തിനും വളരെ നല്ലതാണ്.

';

ബദാം, ബെറി സ്മൂത്തി

ബദാം, ബെറി സ്മൂത്തിയിൽ ധാരാളമായി ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന കാൽസ്യം എല്ലുകൾ‌ക്കും പേശികൾക്കും ​ഗുണം ചെയ്യും. ​

';

ഗ്രീൻ സ്മൂത്തി

കാൽസ്യം, വിറ്റാമിൻ കെ എന്നിവയുടെ സമ്പന്നമായ ഉറവിടങ്ങളാണ് കാലെ, ചീര തുടങ്ങിയ ഇലക്കറികൾ ഇവയുടെ സ്മൂത്തികൾ തയ്യാറാക്കി കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്.

';

പ്രൂൺ സ്മൂത്തി

പ്രൂൺ ജ്യൂസിൽ ധാരാളമായി വിറ്റാമിൻ കെ, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും എല്ലുകളുടെ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്.

';

പാൽ

കാൽസ്യത്തിന്റെ ആരോ​ഗ്യകരമായ മികച്ച ഉറവിടമാണ് പാൽ. ഇത് നിത്യവും കഴിക്കുന്നത് എല്ലുകളുടെ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്.

';

തക്കാളി സൂപ്പ്

വിറ്റാമിൻ സിയും കാൽസ്യവും അടങ്ങിയിരിക്കുന്ന തക്കാളി എല്ലുകളുടെ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. ഇവ സൂപ്പാക്കി കുടിക്കുന്നതും ജ്യൂസാക്കി കുടിക്കുന്നതും വളരെ നല്ലതാണ്.

';

ശ്രദ്ധിക്കുക

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

';

VIEW ALL

Read Next Story