ഒരിക്കലും നിങ്ങളുടെ രഹസ്യങ്ങൾ ആരുമായും പങ്കിടരുത്. അത് നിങ്ങളെ നശിപ്പിക്കും.
ഒരിക്കലും ആവശ്യത്തിൽ കൂടുതൽ സന്ധ്യസന്ധരാകരുത്. വളവില്ലാത്ത മരമാണ് ആദ്യം മുറിക്കപ്പെടുന്നത്. സന്ധ്യസന്ധർ ആദ്യം ക്രൂശിക്കപ്പെടുന്നു.
ഭയം അടുത്തെത്തിയാൽ ഉടൻ തന്നെ അതിനെ ആക്രമിച്ച് നശിപ്പിക്കുക.
പൂക്കളുടെ സുഗന്ധം കാറ്റിൻ ദിശയിൽ മാത്രമേ പരക്കുകയുള്ളൂ. എന്നാൽ ഒരു വ്യക്തിയുടെ നന്മ എല്ലാ ദിശകളിലേക്കും വ്യാപിക്കുന്നു.
നിങ്ങൾ എന്തെങ്കിലും ജോലി ചെയ്യുന്നതിന് മുമ്പ് മൂന്ന് ചോദ്യങ്ങൾ സ്വയം ചോദിക്കുക. ഞാൻ എന്തിനാണ് ഇത് ചെയ്യുന്നത്, ഫലങ്ങൾ എന്തായിരിക്കും, ഞാൻ വിജയിക്കുമോ. ഈ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം കണ്ടെത്തുമ്പോൾ മാത്രം മുന്നോട്ട് പോകുക.
മറ്റുള്ളവരുടെ തെറ്റുകളിൽ നിന്ന് പഠിക്കുക.
ഒരു മനുഷ്യൻ ശ്രേഷ്ഠനാകുന്നത് പ്രവൃത്തി കൊണ്ടാണ്, ജന്മം കൊണ്ടല്ല.
നിങ്ങൾ എന്തെങ്കിലും ചെയ്യാൻ തുടങ്ങിയാൽ പരാജയത്തെ ഭയപ്പെട്ട് അത് ഉപേക്ഷിക്കരുത്. ആത്മാർത്ഥമായി ജോലി ചെയ്യുന്നവരാണ് ഏറ്റവും സന്തോഷമുള്ളവർ.