Chanakya Niti

പുരാതന ഇന്ത്യയില്‍ ജീവിച്ചിരുന്ന പണ്ഡിതന്മാരില്‍ ഒരാളായിരുന്നു ചാണക്യന്‍. ഇന്നും ആളുകള്‍ ചാണക്യന്റെ നയങ്ങള്‍ പിന്തുടരുന്നുണ്ട്.

Zee Malayalam News Desk
Oct 19,2024
';

ജീവിത പങ്കാളി

ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍, ഏതൊരു വ്യക്തിയും അവന്റെ/അവളുടെ ഗുണങ്ങളെയും മൂല്യങ്ങളെയും കുറിച്ച് ശരിയായി അറിയണമെന്ന് ചാണക്യന്‍ പറയുന്നു.

';

ഭാര്യാഭർതൃബന്ധം

ഭാര്യാഭര്‍ത്താക്കന്മാര്‍ ഒത്തുപോകുന്നില്ലെങ്കില്‍, അവര്‍ക്ക് ഒരുമിച്ച് ജീവിക്കാൻ ബുദ്ധിമുട്ടായിരിക്കും. ചാണക്യന്റെ അഭിപ്രായത്തില്‍, പലപ്പോഴും അവർ ശന്ത്രുക്കളായി ജീവിക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് നോക്കാം.

';

കോപം

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള എല്ലാ പ്രശ്നങ്ങളുടെയും തുടക്കം കോപമാണ്. ദേഷ്യം നിയന്ത്രിക്കാന്‍ കഴിയാത്ത ഒരു വ്യക്തിക്ക് നിരാശ നേരിടേണ്ടി വരുന്നു. ചാണക്യനീതി പ്രകാരം, പുരുഷനും സ്ത്രീയും അവരുടെ കോപ സ്വഭാവം സ്വയം ശ്രദ്ധിക്കുകയും ശാന്തമായി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും വേണം.

';

വഴക്ക്

ദാമ്പത്യ ജീവിതത്തില്‍ എത്രതന്നെ പ്രശ്‌നങ്ങള്‍ ഉണ്ടായാലും നിങ്ങള്‍ പരസ്പരം സംസാരിക്കണം. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ചെറിയ വഴക്കുകള്‍ അനിവാര്യമാണ്. എന്നാൽ പരസ്പരം സംസാരിക്കാതിരിക്കരുത്. അങ്ങനെചെയ്താല്‍ ചെറിയ വഴക്ക് വലുതായി മാറുന്നു.

';

മൂന്നാമതൊരാൾ

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള കാര്യങ്ങൾ രഹസ്യമായി നിലനിര്‍ത്തണം. തങ്ങള്‍ക്കിടയിലുള്ള കാര്യങ്ങള്‍ ഒരിക്കലും മറ്റുള്ളവരോട് പറയരുത്. അത് പങ്കാളിക്ക് അപമാനത്തിന് കാരണമാവുകയും ദാമ്പത്യ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്യും.

';

പരിഹാസം

ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം ഒരു കാര്യത്തിലും പരിഹസിക്കരുത്. ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം അവനവന്‍ തന്നെയാണെന്ന് ചാണക്യന്‍ വിശ്വസിക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ ചെറിയ കാര്യങ്ങളെ അവഗണിക്കാന്‍ പഠിക്കുക. നിങ്ങള്‍ ഇത് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ ദാമ്പത്യ ജീവിതം പെട്ടെന്ന് തകരും.

';

ചെലവ്

പണത്തിന്റെ വിനിയോഗത്തെക്കുറിച്ച് ഇരുവരും തമ്മില്‍ കൃത്യമായ ധാരണ ഉണ്ടായിരിക്കണം. എന്നാൽ മാത്രമേ ബന്ധം സന്തോഷകരമാകൂ. ജീവിതപങ്കാളി അതില്‍ തട്ടിപ്പ് നടത്താന്‍ തുടങ്ങിയാല്‍, കാര്യങ്ങള്‍ വഷളാകും. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള വഴക്കിനും ഇത് കാരണമാകുന്നു.

';

സഹകരണം

ദാമ്പത്യ ജീവിതത്തിന്റെ വിജയത്തിന് സഹകരണം ആവശ്യമാണ്. ചെറുതും വലുതുമായ എല്ലാ ജോലികളിലും ഭാര്യയും ഭര്‍ത്താവും പരസ്പരം സഹകരിക്കണം. ഭൂരിഭാഗം ആളുകളും വീട്ടുജോലികള്‍ സ്ത്രീകളെ മാത്രം ഏല്‍പ്പിക്കുന്നു. ഇത് തുടക്കത്തില്‍ നല്ലതായി തോന്നുമെങ്കിലും പിന്നീട് അത് വഴക്കിന് കാരണമാകുന്നു.

';

മാന്യത

സ്ത്രീയോ പുരുഷനോ അവരുടെ മാന്യത മറന്ന് പെരുമാറിയാല്‍ ആ ബന്ധത്തിന് വിള്ളല്‍ വീഴാന്‍ അധികം സമയം വേണ്ടിവരില്ല. ചാണക്യനീതി അനുസരിച്ച് ഭാര്യാഭര്‍ത്താക്കന്‍മാര്‍ അന്തസ്സോടെ പെരുമാറണം.

';

വിശ്വാസം

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധം സ്നേഹത്തിലും വിശ്വാസത്തിലും അധിഷ്ഠിതമാണ്. പരസ്പരം നുണ പറയുകയോ വഞ്ചിക്കുകയോ ചെയ്യുന്നത് ഭാര്യാഭര്‍തൃ ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്നുവെന്ന് ചാണക്യൻ പറയുന്നു.

';

VIEW ALL

Read Next Story