Chanakya Niti

ചാണക്യ നീതി: ഈ മൂന്ന് കാര്യങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ നിങ്ങൾ തന്നെയാണ് ഏറ്റവും വലിയ ഭാഗ്യവാൻ!

Zee Malayalam News Desk
Oct 17,2024
';

ചാണക്യൻ

പുരാതന ഇന്ത്യയിലെ ഏറ്റവും മികച്ച അധ്യാപകനും തത്ത്വചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനും രാജകീയ ഉപദേശകനുമായിരുന്നു ചാണക്യന്‍. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നും പ്രസക്തിയുള്ളതാണ്.

';

സ്വർഗം

സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നവന്‍ സ്വര്‍ഗത്തില്‍ പോകുന്നു എന്നാണ് പൊതുവായ വിശ്വാസം. എന്നാല്‍ ചാണക്യനീതി പ്രകാരം ചിലര്‍ക്ക് ഭൂമിയില്‍ തന്നെ സ്വര്‍ഗം ലഭിക്കുമെന്ന് പറയുന്നു.

';

പുത്രസൗഭാഗ്യം

ചാണക്യ നീതി പ്രകാരം അനുസരണയുള്ള പുത്രനുള്ള പിതാവ് മഹാഭാഗ്യവാനാണ്. കാരണം മാതാപിതാക്കളെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മകന്‍ അവരുടെ ജീവിതം സന്തോഷകരമാക്കുന്നു. മാതാപിതാക്കളുടെ വാക്കുകൾ അനുസരിക്കുന്ന മക്കളുള്ളവരാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ.

';

ഭാര്യ

ചാണക്യനീതി അനുസരിച്ച് ഭാര്യയുടെ പൂര്‍ണ പിന്തുണ ലഭിക്കുന്ന ആ വ്യക്തി മഹാഭാഗ്യവാനാണ്. ഭാര്യ ഭര്‍ത്താവിനെ മനസ്സിലാക്കുന്നവളും വിഷമഘട്ടങ്ങളില്‍ നിഴല്‍ പോലെ കൂടെ നില്‍ക്കുകയും ശരിയായ മാര്‍ഗനിര്‍ദേശം നല്‍കുകയും അവനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെങ്കില്‍, അത്തരമൊരു ഭാര്യയുള്ളവന്‍ ഭാഗ്യവാനാണ്.

';

അത്യാഗ്രഹം

ദുഃഖത്തിന്റെ ഏറ്റവും വലിയ കാരണം അത്യാഗ്രഹമാണ്. പണത്തിന്റെ അത്യാഗ്രഹം ആളുകളുടെ സന്തോഷവും സമാധാനവും ഇല്ലാതാക്കുന്നു. അതിനാൽ അത്യാഗ്രഹത്തില്‍ നിന്ന് മാറി സ്വന്തം സമ്പത്തില്‍ സംതൃപ്തനായ ഒരു വ്യക്തിക്ക് ഭൂമിയിലെ ജീവിതം സ്വര്‍ഗ്ഗമാണെന്ന് ചാണക്യനീതി പറയുന്നു.

';

VIEW ALL

Read Next Story