ഇന്ന് നിരവധി ആളുകളെ അലട്ടുന്ന പ്രശ്നമാണ് തൈറോയ്ഡ്. നിങ്ങളെയും തൈറോയ്ഡ് ബാധിച്ചിട്ടുണ്ടെങ്കിൽ ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിലൂടെ ഇതിനെ നിയന്ത്രിക്കാനാകും.
തൈറോയ്ഡ് ഹോർമോണുകൾ അമിതമായി ഉത്പാദിപ്പിക്കുമ്പോഴാണ് ഹൈപ്പർതൈറോയ്ഡ് എന്ന അവസ്ഥയുണ്ടാകുന്നത്. തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിനായി ഡയറ്റിൽ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ പരിചയപ്പെടാം.
കാബേജ്, ബ്രോക്കൊളി, കോളിഫ്ലവർ തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികൾ തൈറോയ്ഡിന് നല്ലതല്ല. തൈറോയ്ഡ് അളവ് കുറയ്ക്കുന്നതിനായി ഈ പച്ചക്കറികൾ ഒഴിവാക്കുക.
പഞ്ചസാര അമിതമായി അടങ്ങിയ ഭക്ഷണങ്ങൾ, പാനീയങ്ങൾ എന്നിവ തൈറോയ്ഡ് ഉള്ളവർ ഒഴിവാക്കുന്നതാണ് നല്ലത്. തൈറോയ്ഡ് ഗ്രന്ഥികളുടെ ആരോഗ്യത്തിന് പഞ്ചസാരയുടെ അമിത ഉപയോഗം ദോഷം ചെയ്യും.
തൈറോയ്ഡ് ആരോഗ്യം സംരക്ഷിക്കുന്നതിന് സംസ്കരിച്ച ഭക്ഷണങ്ങൾ, എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ എന്നിവ പൂർണമായി ഒഴിവാക്കുന്നതാണ് നല്ലത്.
ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണങ്ങൾ തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നത് മൂലം തൈറോയ്ഡ് രോഗികൾ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.
കഫീൻ അടങ്ങിയ കോഫീ അമിതമായി കുടിക്കുന്നത് തൈറോയഡിൻ്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. തൈറോയ്ഡ് രോഗികൾ കോഫി ഒഴിവാക്കുകയോ മിതമായ അളവിൽ കുടിക്കുകയോ ചെയ്യുക.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക