Japanese Habits

ആരോ​ഗ്യകരമായ ജീവിതത്തിന് ഈ ജാപ്പനീസ് വിദ്യകൾ ശീലമാക്കാം.

Zee Malayalam News Desk
Oct 13,2024
';

ഭക്ഷണം

ആരോ​​ഗ്യകരമായ ഭക്ഷണം മിതമായ അളവിൽ കഴിക്കുക എന്നതാണ് ജപ്പാൻകാരുടെ ആരോ​ഗ്യത്തിന്റെ പ്രധാന രഹസ്യം. ലഭിക്കുന്ന ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന സന്തുലിതക്രമത്തിലുള്ള ഭക്ഷണം മിതമായ അളവിൽ കഴിക്കുക എന്നതാണ് അവരുടെ രീതി.

';

വ്യായാമം

വ്യായാമം ശരീരത്തിലെ ഓക്സിജൻ വിതരണം കൃത്യമാക്കുന്നതിന് സഹായിക്കുന്നു. ഏതെങ്കിലും ഓഫീസില്‍ ചെന്നാല്‍ ലിഫ്റ്റിന് പകരം പടികള്‍ കയറുക. ഭക്ഷണം കഴിച്ച ശേഷവും ചെറുതായി നടക്കുക എന്നിവ ശീലമാക്കാം.

';

ഇക്കിഗായ്

ഒരാളുടെ ജീവിതത്തിന് അര്‍ത്ഥവും ഒപ്പം സന്തോഷവും നല്‍കുന്ന കാര്യങ്ങളെ സൂചിപ്പിക്കുന്ന ജപ്പാനീസ് സങ്കല്‍പമാണ് ഇക്കിഗായ്. ഇത് കണ്ടെത്തി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ദീര്‍ഘായുസ്സും മാനസികാരോഗ്യവും സന്തോഷവുമെല്ലാം ലഭിക്കും.

';

മിനിമലിസ്റ്റ്

ചെറിയ ഇടങ്ങളില്‍ സന്തോഷം കണ്ടെത്തുകയും ലളിതമായ കാര്യങ്ങളില്‍ സംതൃപ്തി നേടുകയും ചെയ്യുന്ന മിനിമലിസ്റ്റ് ജീവിതം നയിക്കുക എന്നതാണ് മറ്റൊരു ജാപ്പനീസ് രീതി. പല കാര്യങ്ങളില്‍ വ്യാപൃതനായി തല പുകയ്ക്കാതെ ഒരു സമയം ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം.

';

വർക്ക് ലൈഫ് ബാലൻസ്

ജാപ്പനീസ് തൊഴിൽ സംസ്കാരം അവരുടെ പ്രൊഫഷണൽ ജീവിതം മെച്ചപ്പെടുത്താനും ആരോ​ഗ്യം നിലനിർത്താനും സഹായിക്കുന്നു.

';

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ രോഗങ്ങളെ അകറ്റുകയും മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

';

VIEW ALL

Read Next Story