Hair Growth

നമ്മുടെ മുടിയുടെ ആരോഗ്യവും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ലഭിക്കുന്നതാണ്. കരുത്തോടെ മുടി തഴച്ചു വളരാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെെന്ന് നോക്കാം.

Zee Malayalam News Desk
Dec 02,2024
';

മുട്ട

മുട്ടയിൽ പ്രോട്ടീൻ, സിങ്ക്, വിറ്റാമിൻ എ, വിറ്റാമിൻ ഡി തുടങ്ങി വിവിധ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉത്പാദനത്തിനും മുടിയുടെ വളർച്ചയ്ക്കും സഹായിക്കും.

';

ഇലക്കറികൾ

വിറ്റാമിനുകളും പൊട്ടാസ്യവും കൊണ്ട് സമ്പന്നമായ ഇലക്കറികൾ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കും. അതിനാൽ ഇവ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.

';

സിട്രസ് പഴങ്ങൾ

സിട്രസ് പഴങ്ങളിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി കൊളാജൻ ഉത്പാദനത്തിന് സഹായിക്കുകയും തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കുകയും ചെയ്യും.

';

ക്യാരറ്റ്

വിറ്റാമിൻ എ അടങ്ങിയ ക്യാരറ്റ് വേ​ഗത്തിൽ മുടി വളരാൻ സഹായിക്കും. കൂടാതെ മുടിക്ക് കൂടുതൽ കട്ടിയും നൽകുന്നു.

';

അവോക്കാഡോ

അവോക്കാഡോയിൽ ബയോട്ടിൻ, മിനറൽസ്, വിറ്റാമിനുകൾ എന്നിവയടങ്ങിയിട്ടുണ്ട്. ഇത് മുടി കരുത്തോടെ വളരാൻ സഹായിക്കും.

';

പേരയ്ക്ക

വിറ്റാമിൻ എ, സി ആന്റി ഓക്സിഡന്റുകൾ, എസൻഷ്യൽ ഫാറ്റി ആസിഡുകൾ എന്നിവയടങ്ങിയ പേരയ്ക്ക മുടി തഴച്ചു വളരാൻ നല്ലതാണ്.

';

ബെറി പഴങ്ങൾ

വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റും അടങ്ങിയ സരസഫലങ്ങൾ മുടി കരുത്തോടെ വളരാൻ സഹായിക്കും.

';

നട്സ്

മുടി വളരാൻ ബെസ്റ്റാണ നട്സ്. കാരണം ഇതിൽ ഒമേ​ഗ 3 ഫാറ്റി ആസിഡ്, സിങ്ക്, വിറ്റാമിൻ ഇ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story