ഈ ഭക്ഷണങ്ങൾ അപകടം! രക്തത്തിലെ പഞ്ചസാര വർധിപ്പിക്കും
വൈറ്റ് ബ്രെഡിൽ ശുദ്ധീകരിച്ച കാർബോ ഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർധനവിന് കാരണമാകും.
സംസ്കരിച്ച ഭക്ഷണങ്ങളിൽ അമിതമായി പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും.
ഫ്ലേവേർഡ് യോഗർട്ടുകളും മധുരം ചേർത്ത പാൽ ഉത്പന്നങ്ങളും ഗ്ലൂക്കോസിൻറെ അളവിനെ മോശമായി ബാധിക്കും.
മിഠായികൾ രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണമാകുകയും പ്രമേഹരോഗികൾക്ക് ദോഷം ചെയ്യുകയും ചെയ്യും.
വറുത്ത ഭക്ഷണങ്ങൾ ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകും. ഇത് ശരീരത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു.
റെഡ് മീറ്റ് ഹൃദയത്തിൻറെ ആരോഗ്യത്തിന് ദോഷം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും.
സോഡ, മധുരമുള്ള പാനീയങ്ങൾ എന്നിവയിൽ പഞ്ചസാരയുടെ അംശം കൂടുതലാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരാൻ കാരണമാകും.