Weight Loss Tips

തടി കുറയ്ക്കാൻ ഇതൊന്നും വേണ്ട...

Ajitha Kumari
Oct 13,2023
';

അമിതഭാരം

അമിതഭാരം ശരിക്കും ഒരു തലവേദന തന്നെയാണ്. ഇത് പലതരത്തിലുള്ള ബുദ്ധുമുട്ടുകളും ഉണ്ടാക്കും. അതുണ്ടാകാതിരിക്കാൻ ശരിയായ രീതിയിലുള്ള ഭക്ഷണക്രമം അത്യാവശ്യമാണ്.

';

എന്ത് കഴിക്കാം എന്ത് അരുത്

ശരീരഭാരം കുറയ്ക്കാന്‍ എന്ത് കഴിക്കണം എന്ന് നമ്മൾ അന്വേഷിക്കുമ്പോൾ ഒരു കാര്യം കൂടി മനസിലാക്കുക അതുപോലെ തന്നെ പ്രധാനമാണ് എന്ത് കഴിക്കാതിരിക്കണം എന്നതും. പഴങ്ങൾ പച്ചക്കറികൾ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഡയറ്റിൽ നിർബന്ധമാക്കുക.

';

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ശരീരഭാരം കൂടാനുള്ള പ്രധാന കാരണം പഞ്ചസാരയും കൊഴുപ്പും കാര്‍ബോഹൈട്രേറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെയാണ്. അതിനാല്‍ ബേക്കറി ഭക്ഷണങ്ങള്‍ പൂര്‍ണമായും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

';

മട്ടൺ ബീഫ് ഒഴിവാക്കുക.

അതുപോലെ തന്നെ ഉയർന്ന അളവിൽ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുള്ള മട്ടൺ ബീഫ് എന്നിവ ഒഴിവാക്കുക.

';

ശീതള പാനീയങ്ങള്‍

കൃത്രിമ മധുരം ചേര്‍ത്ത ശീതള പാനീയങ്ങള്‍ കുടിക്കുന്ന ശീലമുണ്ടെങ്കില്‍ അത് തീർത്തും ഉപേക്ഷിക്കുക. പഞ്ചസാരയും സോഡയും അമിതമായി അടങ്ങിയിട്ടുള്ള ഇത്തരം പാനീയങ്ങൾ ശരീരത്തിലെ കലോറി വർധിപ്പിക്കും അതിലൂടെ തടി കൂടും.

';

ചീസ്

ചീസ് കഴിക്കുന്നത് ഒഴിവാക്കുക. ചീസില്‍ ധാരാളം കൊഴുപ്പും കൊളസ്ട്രോളും സോഡിയത്തിന്റെ അളവും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇത് അധികം കഴിക്കുന്നത് ശരീരഭാരം വർധിക്കാൻ കാരണമാകും. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കുക.

';

ഫ്രഞ്ച് ഫ്രൈസ്

ഫ്രഞ്ച് ഫ്രൈസ് പൊതുവേ എല്ലാവരുടേയും പ്രിയ വിഭവമാണ്. ഇതിൽ ഉയര്‍ന്ന അളവില്‍ കൊഴുപ്പും, കലോറിയും അടങ്ങിയിട്ടുണ്ട്. ഇത്തിന്റെ അമിത ഉപയോഗം കൊളസ്‌ട്രോളിന്റെ അളവ് കൂട്ടും. അതുകൊണ്ട് തടി കുറയാണോ ഇത് ഒഴിവാക്കികൊള്ളൂ.

';

പിസ

കാര്‍ബോഹൈഡ്രേറ്റ്സ്, ഉപ്പ്, സോഡിയം, ചീസ് തുടങ്ങിയവ അടങ്ങിയ പിസ പോലുള്ള ഭക്ഷണങ്ങള്‍ ശരീര ഭാരം പെട്ടെന്ന് വര്‍ധിപ്പിക്കും. അതുകൊണ്ട് ഇവയും ഒഴിവാക്കുന്നത് ബെസ്റ്റാ.

';

VIEW ALL

Read Next Story