പ്രകൃതിദത്തമായ ഔഷധമാണ് കര്‍പ്പൂര തുളസി. ശരീരത്തിലെ അമിതമായ ജലത്തിന്റെ അളവ് നീക്കം ചെയ്യാൻ ഇത് ബെസ്റ്റാണ്. അതിനായി കര്‍പ്പൂര തുളസിയിട്ട ചായ നിങ്ങള്‍ക്ക് പരീക്ഷിക്കാം. ഇത് നമ്മുടെ ദഹനത്തെയും മികച്ചതാക്കും. കുടവയര്‍ എളുപ്പത്തില്‍ കുറയ്ക്കാനും ഇത് മികച്ചതാണ്.
നമ്മുടെ ഭാരം കുറയ്ക്കാനും, കുടവയര്‍ ഇല്ലാതാക്കാനുമുള്ള മറ്റൊരു നല്ല കാര്യമാണ് ഇഞ്ചി. നമ്മുടെ ശരീരപോഷണത്തെ മെച്ചപ്പെടുത്താന്‍ ഇഞ്ചിക്ക് സാധിക്കും. അതുപോലെ ദഹനം വര്‍ധിപ്പിക്കാനും ഇത് ഉത്തമം.
കറുവപ്പട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് ബെസ്റ്റാണ്. ഇതിലൂടെ നമ്മുടെ ഭാരം കുറയ്ക്കാനും സാധിക്കും. കാരണം രക്തത്തിലെ പഞ്ചസാരയെ ബാലന്‍സ് ചെയ്യുന്നതിലൂടെ ഇത് തനിയെ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ ചെയ്യും.
മഞ്ഞള്‍ നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. മഞ്ഞളില്‍ കുര്‍കുമിന്‍ അടങ്ങിയിട്ടുണ്ട്. ഇതൊരു ആന്റിഓക്‌സിഡന്റാണ്. ഇത് നമ്മുടെ ശരീരത്തിലെ എരിച്ചിലുകള്‍ മാറ്റാന്‍ സഹായിക്കും. ഇത് മാറിയാല്‍ ശരീരത്തിലെ അമിത വണ്ണം തനിയെ കുറയും. അതിലൂടെ നമ്മുടെ കുടവയറും കുറയും.
ഗ്രീന്‍ ടീയില്‍ ക്യാറ്റെച്ചിന്‍സ് എന്ന ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗ്രീന്‍ ടീ നിര്‍ബന്ധമായും കുടിക്കുന്നത് നമ്മുടെ വയറിലെ കൊഴുപ്പിനെ നീക്കം ചെയ്യാണ് സഹായിക്കും. അതിലൂടെ കുടവയര്‍ എളുപ്പത്തില്‍ ഇല്ലാതാകുന്നതിനും സഹായിക്കും. സ്ഥിരമായി ഗ്രീന്‍ ടീ കുടിക്കുന്നത് ഭാരം കുറയാൻ സഹായിക്കും.