ശരീരഭാരം കുറയ്ക്കാൻ ഈന്തപ്പഴം വളരെ നല്ലതാണ്. ഇതിൽ പ്രകൃതിദത്തമായ പഞ്ചസാരയും ധാരാളം നാരുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്
ഇതിൽ കലോറി കുറവാണ്. ഇത് ഫിറ്റ്നസ് പ്രേമികൾക്കുള്ള മികച്ച ലഘുഭക്ഷണ ഓപ്ഷനാണ്. പെട്ടെന്നുള്ള വിശപ്പിനെ ശമിപ്പിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ഇത് സഹായിക്കും
ശരീര ഭാരം കുറയ്ക്കാൻ ഈന്തപ്പഴം എങ്ങനെ സഹായിക്കാമെന്ന് നോക്കാം...
ഈന്തപ്പഴം നാരുകളാൽ സമ്പന്നമാണ്. ഇവയിൽ ലയിക്കാത്ത നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും കൂടുതൽ നേരം വയർനിറഞ്ഞതായി തോന്നിക്കുകയും ചെയ്യും.
ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്തുന്നതിനും മലബന്ധം തടയുന്നതിനും ഇതിലെ നാരുകൾ സഹായിക്കും
ഈന്തപ്പഴം ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടം കൂടിയാണ്. ഒപ്പം കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കും. ഇവയിൽ ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്
ഇവ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരുന്നത് തടയും, മധുരമുള്ള ഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കും. സുസ്ഥിരമായ ഊർജം നൽകുന്നതിലൂടെ ദിവസം മുഴുവൻ സജീവമായി തുടരാനും ക്ഷീണം അകറ്റാനും സഹായിക്കും
ഈന്തപ്പഴത്തിൽ പ്രധാനപ്പെട്ട വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ഈന്തപ്പഴത്തിൽ 696 മില്ലിഗ്രാം പൊട്ടാസ്യം, 54 മില്ലിഗ്രാം മഗ്നീഷ്യം, 0.9 മില്ലിഗ്രാം ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്.
രക്തസമ്മർദം നിലനിർത്താൻ പൊട്ടാസ്യം അത്യന്താപേക്ഷിതമാണ്. മഗ്നീഷ്യം പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തിന് ഗുണം ചെയ്യും. ഇവയിൽ മിതമായ അളവിൽ നല്ല കൊഴുപ്പുകൾ ഉണ്ട്.