നമ്മുടെ മുടിയുടെ ആരോഗ്യവും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ലഭിക്കുന്നതാണ്. കരുത്തോടെ മുടി തഴച്ചു വളരാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെെന്ന് നോക്കാം.
മുട്ടയിൽ പ്രോട്ടീൻ, സിങ്ക്, വിറ്റാമിൻ എ, വിറ്റാമിൻ ഡി തുടങ്ങി വിവിധ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉത്പാദനത്തിനും മുടിയുടെ വളർച്ചയ്ക്കും സഹായിക്കും.
വിറ്റാമിനുകളും പൊട്ടാസ്യവും കൊണ്ട് സമ്പന്നമായ ഇലക്കറികൾ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കും. അതിനാൽ ഇവ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.
സിട്രസ് പഴങ്ങളിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി കൊളാജൻ ഉത്പാദനത്തിന് സഹായിക്കുകയും തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കുകയും ചെയ്യും.
വിറ്റാമിൻ എ അടങ്ങിയ ക്യാരറ്റ് വേഗത്തിൽ മുടി വളരാൻ സഹായിക്കും. കൂടാതെ മുടിക്ക് കൂടുതൽ കട്ടിയും നൽകുന്നു.
അവോക്കാഡോയിൽ ബയോട്ടിൻ, മിനറൽസ്, വിറ്റാമിനുകൾ എന്നിവയടങ്ങിയിട്ടുണ്ട്. ഇത് മുടി കരുത്തോടെ വളരാൻ സഹായിക്കും.
വിറ്റാമിൻ എ, സി ആന്റി ഓക്സിഡന്റുകൾ, എസൻഷ്യൽ ഫാറ്റി ആസിഡുകൾ എന്നിവയടങ്ങിയ പേരയ്ക്ക മുടി തഴച്ചു വളരാൻ നല്ലതാണ്.
വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റും അടങ്ങിയ സരസഫലങ്ങൾ മുടി കരുത്തോടെ വളരാൻ സഹായിക്കും.
മുടി വളരാൻ ബെസ്റ്റാണ നട്സ്. കാരണം ഇതിൽ ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, വിറ്റാമിൻ ഇ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.